Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എണ്ണ സംഭരണത്തിനും കൈകാര്യം ചെയ്യുന്നതിനുമായി ഐ.എസ്.പി.ആര്‍.എല്ലും എ.ഡി.എന്‍.ഒ.സിയും തമ്മില്‍ ഒപ്പുവെച്ച കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി


എണ്ണ സംഭരണത്തിനും കൈകാര്യം ചെയ്യുന്നതിനുമായി ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം ലിമിറ്റഡും (ഐ.എസ്.പി.ആര്‍.എല്‍) അബുദാബി ദേശീയ എണ്ണ കമ്പനിയും (എ.ഡി.എന്‍.ഒ.സി) തമ്മില്‍ ഒപ്പുവെച്ച കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

കരാര്‍ അനുസരിച്ച് അബുദാബി ദേശീയ എണ്ണ കമ്പനി, ഐ.എസ്.പി.ആര്‍.എല്ലിന്റെ മാംഗളൂരുവിലുള്ള സംഭരണ കേന്ദ്രത്തില്‍ 0.81 മില്യണ്‍ മെട്രിക് ടണ്‍, അല്ലെങ്കില്‍ 5,860,000 ദശലക്ഷം അസംസ്‌കൃത എണ്ണ ബാരലുകള്‍ നിറച്ചു നല്‍കും.

സംഭരിച്ച അസംസ്‌കൃത എണ്ണയില്‍ ഒരു ഭാഗം എ.ഡി.എന്‍.ഒ.സിയുടെ വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കും. അസംസ്‌കൃത എണ്ണയുടെ ഒരു പ്രധാന പങ്ക് തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുക. കരാര്‍ ഒപ്പുവെച്ചത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തും.

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തന്ത്രപ്രധാന പങ്കാളികളാണ്.

എ.ഡി.എന്‍.ഒ.സിയുടെ നിക്ഷേപം, നിക്ഷേപത്തിനായുളള ഉന്നതതല ടാസ്‌ക്‌ഫോഴ്‌സിനു കീഴില്‍ യു.എ.ഇയില്‍നിന്നു ലഭിക്കുന്ന പ്രധാന നിക്ഷേപമാണ്. ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ യു.എ.ഇയുടെ ആദ്യ നിക്ഷേപവും ഇതുതന്നെയാണ്.