പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ECLGS) 5.0-ന് അംഗീകാരം നൽകി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹ്രസ്വകാല പണലഭ്യതയിലെ അസന്തുലിതാവസ്ഥ മറികടക്കാൻ അർഹരായ വായ്പക്കാർക്ക് നൽകുന്ന അധിക വായ്പാ സൗകര്യത്തിന് കീഴിൽ തിരിച്ചടവ് മുടങ്ങുന്ന തുകയ്ക്ക്, എം.എസ്.എം.ഇകൾക്ക് 100 ശതമാനവും നോൺ-എം.എസ്.എം.ഇകൾക്കും വ്യോമയാന മേഖലയ്ക്കും 90 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷ അംഗീകൃത വായ്പാ സ്ഥാപനങ്ങൾക്ക് നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (NCGTC) വഴി നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
* അർഹരായ വായ്പക്കാർ: 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് നിലവിലുള്ള വർക്കിംഗ് ക്യാപിറ്റൽ പരിധികളുള്ള എം.എസ്.എം.ഇകളും നോൺ-എം.എസ്.എം.ഇകളും, കുടിശ്ശികയുള്ള ക്രെഡിറ്റ് സൗകര്യങ്ങളുള്ളതും അക്കൗണ്ടുകൾ സാധാരണ നിലയിലുള്ളതുമായ ഷെഡ്യൂൾഡ് പാസഞ്ചർ എയർലൈനുകൾ.
* ഗ്യാരണ്ടി പരിരക്ഷ: എം.എസ്.എം.ഇകൾക്ക് 100% ഉം നോൺ-എം.എസ്.എം.ഇകൾക്കും വ്യോമയാന മേഖലയ്ക്കും 90% ഉം
* ഗ്യാരണ്ടി ഫീസ്: ഒന്നുമില്ല
* ധനസഹായ തുക: 2025-26 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ ഉപയോഗിച്ച ഏറ്റവും ഉയർന്ന പ്രവർത്തന മൂലധനത്തിന്റെ 20% വരെ അധിക വായ്പ (പരമാവധി 100 കോടി രൂപ). എയർലൈനുകൾക്ക് 100% വരെ (ചില പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി ഒരു വായ്പക്കാരന് പരമാവധി 1,500 കോടി രൂപ).
* വായ്പാ കാലാവധി:
* എം.എസ്.എം.ഇകൾക്ക്/നോൺ-എം.എസ്.എം.ഇകൾക്ക് (എയർലൈൻ മേഖല ഒഴികെ): ആദ്യ വിതരണ തീയതി മുതൽ 5 വർഷം, 1 വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ.
* എയർലൈൻ മേഖലയ്ക്ക്: ആദ്യ വിതരണ തീയതി മുതൽ 7 വർഷം, 2 വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ.
* ഗ്യാരണ്ടി കവറിന്റെ കാലാവധി: ഗ്യാരണ്ടി കവറിന്റെ പരമാവധി കാലയളവ് വായ്പയുടെ കാലാവധിയോട് കൂടിയതായിരിക്കും.
* പദ്ധതിയുടെ കാലാവധി: NCGTC ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന തീയതി മുതൽ 31.03.2027 വരെ അനുവദിക്കുന്ന എല്ലാ വായ്പകൾക്കും ഈ പദ്ധതി ബാധകമായിരിക്കും.
സ്വാധീനം:
പശ്ചിമേഷ്യൻ സംഘർഷത്തിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കാൻ ബിസിനസുകളെ പ്രാപ്തമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇത് ബിസിനസുകളെ അവരുടെ പ്രവർത്തനം നിലനിർത്താനും തൊഴിലുകൾ സംരക്ഷിക്കാനും വിതരണ ശൃംഖലകൾ സുഗമമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർദ്ദിഷ്ട ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ബിസിനസുകളെ, പ്രത്യേകിച്ച് എം.എസ്.എം.ഇകളെയും എയർലൈൻ മേഖലയെയും സഹായിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്, അവരുടെ അധിക പ്രവർത്തന മൂലധന ആവശ്യങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിറവേറ്റപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. സമയബന്ധിതമായി പണലഭ്യത നൽകുന്നതിലൂടെ ഈ പദ്ധതി ബിസിനസുകളെ നിലനിർത്തുകയും തൊഴിൽ നഷ്ടം തടയുകയും ചെയ്യും. ഇത് തടസ്സമില്ലാത്ത ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി നിലനിർത്തുകയും ചെയ്യും.
***
NK
The Emergency Credit Line Guarantee Scheme (ECLGS) 5.0 approved by the Cabinet reflects our commitment to supporting India’s businesses, especially the MSME sector in challenging global times. By enabling additional credit flow with strong guarantee coverage, this initiative will…
— Narendra Modi (@narendramodi) May 5, 2026