Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി


എസ്.സി.ഒ (SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബിഷ്‌കെക്കിൽ വച്ച് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ഇരുനേതാക്കളും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്ത അവർ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പങ്കുവച്ചു. മേഖലയിൽ സംഘർഷം വർധിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് ആവർത്തിക്കുകയും ചെയ്തു.

മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു. കപ്പൽഗതാഗതത്തിന്റെയും വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വാണിജ്യ കപ്പലുകളും നാവികരും ഉൾപ്പെടെയുള്ള സാധാരണക്കാരെയും പൊതു അടിസ്ഥാനസൗകര്യങ്ങളെയും യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു.

BRICS, SCO തുടങ്ങിയ ബഹുമുഖ സംഘടനകളിൽ ഇറാനുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, ബ്രിക്സ് ഉച്ചകോടിക്കായി പ്രസിഡന്റ് പെസെഷ്‌കിയാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുന്നുവെന്ന് അറിയിച്ചു.

***

SK