Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏപ്രിൽ 13-ന് പ്രധാനമന്ത്രി നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 13-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ദേശീയതല ‘നാരീശക്തി വന്ദൻ സമ്മേളനത്തിൽ’ പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെയും വനിതാ പ്രതിഭകളുടെയും പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിക്കും. ഗവൺമെന്റ്, അക്കാദമിക്, ശാസ്ത്രം, കായികം, സംരംഭകത്വം, മാധ്യമങ്ങൾ, സാമൂഹിക പ്രവർത്തനം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഇത് ഒരുമിച്ചുകൊണ്ടുവരും.

2023 സെപ്റ്റംബറിൽ നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി പാർലമെന്റ് ‘നാരീശക്തി വന്ദൻ അധിനിയമം’ പാസാക്കി. ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യാൻ ഈ നിയമം വ്യവസ്ഥ ചെയ്തു. ഇപ്പോൾ രാജ്യത്തുടനീളം വനിതാ സംവരണം നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഏപ്രിൽ 16-ന് ഒരു പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുകയാണ്.

ഇന്ത്യയുടെ വികസന പാത രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെയുള്ള എല്ലാ തലങ്ങളിലും ഭരണത്തിലും നേതൃത്വത്തിലും സ്ത്രീകൾക്കുള്ള വർദ്ധിച്ചുവരുന്ന പങ്കും ഇത് എടുത്തുകാണിക്കും. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിൽ സ്ത്രീകളുടെ വർദ്ധിത പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ഈ പരിപാടി അടിവരയിടും.

വികസിത ഭാരതം 2047-ലേക്കുള്ള യാത്രയിൽ സ്ത്രീകളുടെ പങ്ക് സമ്മേളനം എടുത്തുകാണിക്കും. വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടിന്റെ പ്രധാന സ്തംഭമായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ തുടർച്ചയായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കും.

-SK-