Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ഗെയിംസ് 2018ല്‍ തുഴച്ചിലില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


 

ഇന്‍ഡോനീഷ്യയിലെ ജക്കാര്‍ത്ത-പാലെംബാങ്ങില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് 2018ല്‍ പുരുഷവിഭാഗം തുഴച്ചില്‍ ക്വാഡ്രാപ്പിള്‍ സ്‌കള്‍സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ സ്വരണ്‍ സിങ്, ദത്തു ബാബന്‍ ഭോക്കനാല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരെ  പ്രധാനമന്ത്രി അഭിനന്ദിച്ചു.
‘തുഴച്ചില്‍ ടീം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. പുരുഷവിഭാഗം ക്വാഡ്രാപ്പിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ സ്വര്‍ണം നേടുക വഴി അവര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. സ്വരണ്‍ സിങ്, ദത്തു ബാബന്‍ ഭോക്കനാല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമിന് അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പറഞ്ഞു.