Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ സുജീതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിൽ സ്വർണ്ണ മെഡൽ  കരസ്ഥമാക്കിയ സുജീതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ സുജീത് ഇന്ത്യയ്ക്കായി ഗുസ്തിയിലെ ഇതവണത്തെ ആദ്യ സ്വർണ്ണ മെഡൽ നേടിക്കൊടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു അവിസ്മരണീയമായ വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സുജീതിന്റെ ഭാവി പരിശ്രമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ ആവേശകരമായ വിജയത്തിലൂടെ സ്വർണം കരസ്ഥമാക്കിയ സുജീതിന് അഭിനന്ദനങ്ങൾ. തന്റെ കന്നിഏഷ്യൻ ഗെയിംസിൽ തന്നെ, ഇത്തവണത്തെ ഇന്ത്യയുടെ ആദ്യ ഗുസ്തി സ്വർണം അദ്ദേഹം നേടിത്തന്നു. തീർച്ചയായും ഇത് അവിസ്മരണീയ വിജയമാണ്! ഭാവിയിലെ ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”