പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിലെ വനിതാ സ്കിഫ് ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഹർഷിത തോമറിനെയും ശീതൾ വർമ്മയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
നിശ്ചയദാർഢ്യത്തോടെയും സ്ഥിരതയോടെയും പ്രകടനം കാഴ്ചവച്ച് അവർ ഇന്ത്യയെ പോഡിയത്തിൽ എത്തിക്കുകയും മുൻപത്തേക്കാൾ മികച്ച പ്രകടനം നടത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹർഷിത തോമറിനും ശീതൾ വർമ്മയ്ക്കും ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും ശ്രീ മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ:
“ഏഷ്യൻ ഗെയിംസിലെ വനിതാ സ്കിഫ് ഇനത്തിൽ വെങ്കല മെഡൽ നേടിയ ഹർഷിത തോമറിനും ശീതൾ വർമ്മയ്ക്കും അഭിനന്ദനങ്ങൾ! നിശ്ചയദാർഢ്യത്തോടെയും സ്ഥിരതയോടെയും അവർ ഇന്ത്യയെ പോഡിയത്തിൽ എത്തിക്കുകയും മുൻപത്തേക്കാൾ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. അവരുടെ ഭാവി ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”
Congratulations to Harshita Tomar and Shital Verma on winning the Bronze Medal in the Women’s Skiff event at the Asian Games! With determination and consistency, they have taken India onto the podium and also bettered the previous performance. Best wishes to them for their future…
— PMO India (@PMOIndia) October 2, 2026
-SK-