പിഎം ഇന്ത്യ
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരവും വളരെയേറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും രാജ്യം മുഴുവൻ അവരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു:
ഐച്ചി-നഗോയയിൽ ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്ന വേളയിൽ, ഇന്ത്യൻ സംഘത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഓരോ കായികതാരവും അവിശ്വസനീയമായ കഠിനാധ്വാനവും ശ്രദ്ധേയമായ അർപ്പണബോധവും ദൃഢനിശ്ചയവുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അവരെക്കുറിച്ച് അഭിമാനമുണ്ട്.
അവർ മികച്ച പ്രകടനം കാഴ്ചവെക്കുകയും മികവാർന്ന രീതിയിൽ മത്സരിച്ച് തിളങ്ങുകയും ചെയ്യട്ടെ!
As the Asian Games commence in Aichi-Nagoya, my best wishes to the Indian contingent. Each athlete has worked incredibly hard and shown remarkable dedication and determination. India is proud of them.
May they give their best, play well and shine! pic.twitter.com/FYokK9OTWK
— Narendra Modi (@narendramodi) September 19, 2026
***