Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സർവേശ് കുഷാരെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഹൈജമ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സർവേശ് കുഷാരെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

മികച്ച പ്രകടനത്തിലൂടെ ഈ ഇനത്തിൽ മെഡലിനായുള്ള ഇന്ത്യയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. പ്രയത്നത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ കൈവരിച്ച ഏറെ അവിസ്മരണീയമായ നേട്ടമാണിതെന്ന് ശ്രീ മോദി കുറിച്ചു.

‘എക്സ്’ൽ  പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ്:

“ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഹൈജമ്പിൽ സർവേശ് കുഷാരെയ്ക്ക് ചരിത്രപരമായ വെള്ളി മെഡൽ! മികച്ച പ്രകടനത്തിലൂടെ ഈ ഇനത്തിൽ മെഡലിനായുള്ള ഇന്ത്യയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പാണ് അദ്ദേഹം അവസാനിപ്പിച്ചത്. പ്രയത്നത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ കൈവരിച്ച തികച്ചും അവിസ്മരണീയമായ നേട്ടമാണിത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.”

***

SK