Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 87 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ സുനിൽ കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 87 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സുനിൽ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022-ലെ നേട്ടത്തിന് തുല്യമായ വിജയത്തോടെയാണ് സുനിൽ കുമാർ വേദിയിൽ സ്ഥാനമുറപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ പ്രകടനം ഇന്ത്യൻ ഗുസ്തിക്ക് തന്നെ അഭിമാന നിമിഷമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, രാജ്യത്തിന് ഇനിയും കൂടുതൽ കീർത്തി കൊണ്ടുവരാൻ സുനിൽ കുമാറിന് തുടർച്ചയായ വിജയം ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;

“ഏഷ്യൻ ഗെയിംസിൽ സുനിൽ കുമാറിന് വെങ്കല മെഡൽ!

2022-ലെ നേട്ടത്തിന് തുല്യമായ വിജയത്തോടെ പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ 87 കിലോഗ്രാം വിഭാഗത്തിൽ അദ്ദേഹം വേദിയിൽ സ്ഥാനമുറപ്പിച്ചു.

അഭിനന്ദനങ്ങൾ സുനിൽ! മികച്ച പ്രകടനവും ഒപ്പം ഇന്ത്യൻ ഗുസ്തിക്ക് അഭിമാന നിമിഷവും. രാജ്യത്തിന് ഇനിയും നിരവധി നേട്ടങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

***

NK