Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഗണേഷ് മണിരത്നം തിരുമുരുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട്  വിഭാഗത്തിലെ വെങ്കല മെഡൽ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം കൈവരിച്ച ഗണേഷ് മണിരത്നം തിരുമുരുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമ്മർദ്ദത്തിനിടയിലും കൃത്യതയോടെയുള്ള പ്രകടനം, ശ്രദ്ധേയമായ ശാന്തത, തളരാത്ത മനോവീര്യം എന്നിവയിലൂടെ ഗണേഷ് മണിരത്നം തിരുമുരു വലിയ നേട്ടമാണ് കൈവരിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.

ഗണേഷ് മണിരത്നം തിരുമുരുവിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:

“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട്  വിഭാഗത്തിലെ വെങ്കല മെഡൽ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം നേടിയ ഗണേഷ് മണിരത്നം തിരുമുരുവിന് അഭിനന്ദനങ്ങൾ. സമ്മർദ്ദത്തിനിടയിലും കൃത്യതയോടെയുള്ള പ്രകടനം, ശ്രദ്ധേയമായ ശാന്തത, തളരാത്ത മനോവീര്യം എന്നിവയിലൂടെ ഗണേഷ് വലിയ നേട്ടമാണ് കൈവരിച്ചത്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി @narendramodi”

 

-SK-