Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ നീരജ് ചോപ്രയുടെ തുടർച്ചയായ രണ്ടാം സ്വർണമെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു


2022ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ തുടർച്ചയായ രണ്ടാം സ്വർണം. ഈ ചരിത്ര നേട്ടത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും വർഷങ്ങളായുള്ള പരിശീലനത്തിന്റെയും ഫലമാണ് ഈ ഗംഭീര വിജയം. അദ്ദേഹം വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ. അദ്ദേഹത്തിന് എല്ലാ ആശംസകളും.”

NS