പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10,000 മീറ്റർ മത്സരത്തിലെ സീമയുടെ വെങ്കല മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിമാനം പ്രകടിപ്പിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
അവരുടെ ദൃഢനിശ്ചയത്തോടെയുള്ള പ്രകടനം വർഷങ്ങൾക്ക് ശേഷം ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ നേടിക്കൊടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹിഷ്ണുതയുടെയും അച്ചടക്കത്തിന്റെയും വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും ഫലമായുണ്ടായ മികച്ചൊരു നേട്ടമാണിതെന്ന് ശ്രീ മോദി കുറിച്ചു. വരും നാളുകളിൽ ഇനിയും നിരവധി വിജയങ്ങൾ കൈവരിക്കാൻ ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
‘എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്ററിൽ വെങ്കല മെഡൽ നേടിയ സീമയെ ഓർത്ത് അഭിമാനിക്കുന്നു! അവർക്ക് അഭിനന്ദനങ്ങൾ.
അവരുടെ ദൃഢനിശ്ചയത്തോടെയുള്ള പ്രകടനം വർഷങ്ങൾക്ക് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ സമ്മാനിച്ചത്. സഹിഷ്ണുതയും അച്ചടക്കവും വർഷങ്ങളായുള്ള കഠിനാധ്വാനവും പ്രതിഫലിപ്പിക്കുന്ന മികച്ചൊരു നേട്ടമാണിത്.
വരും നാളുകളിൽ ഇനിയും നിരവധി വിജയങ്ങൾ കൈവരിക്കാൻ അവർക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി”
Proud of Seema on winning the Bronze Medal in the Women’s 10,000m at the Asian Games! Congrats to her.
Her determined performance has brought India a medal in this event after many years. A wonderful achievement that reflects endurance, discipline and years of hard work.…
— PMO India (@PMOIndia) September 24, 2026
*************
-SK-