Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നിലനിർത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ വിജയം രാജ്യത്തിന് തീർച്ചയായും സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ടീമംഗങ്ങൾക്ക്  ഭാവിയിലെക്കുള്ള കൂടുതൽ വിജയങ്ങൾക്കായി ശ്രീ മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

‘എക്സി’ൽ പങ്കുവെച്ച ഒരു കുറിപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ രേഖപ്പെടുത്തി:

“സ്വർണം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു!”

ഏഷ്യൻ ഗെയിംസിൽ  കിരീടം നിലനിർത്തിയ നമ്മുടെ പുരുഷ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് രാജ്യത്തിന് തീർച്ചയായും സന്തോഷകരമായ നിമിഷമാണ്. ടീമംഗങ്ങളുടെ ഭാവിയിലെക്കുള്ള കൂടുതൽ വിജയങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ: പി.എം. നരേന്ദ്ര മോദി.

 

*****

NK