Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശൈലേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജമ്പ് (T42/T61/T63 വിഭാഗം) ഇനത്തിൽ 5.57 മീറ്റർ ചാടി വെങ്കല മെഡൽ നേടിയ ശൈലേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സമർപ്പണബോധവും കായികരംഗത്തെ മികവിനായുള്ള പ്രതിബദ്ധതയും ശരിക്കും പ്രശംസനീയമാണെന്ന് ശ്രീ മോദി പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ്’ (X) പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിൽ  ഇങ്ങനെ പങ്കുവെച്ചു:

“ശൈലേഷ് കുമാറിന് സവിശേഷമായ ഒരു വെങ്കല മെഡൽ!

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ് ജമ്പ് (T42/T61/T63 വിഭാഗം) ഇനത്തിൽ 5.57 മീറ്റർ ചാടി വെങ്കല മെഡൽ നേടിയ ശൈലേഷിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സമർപ്പണബോധവും കായികരംഗത്തെ മികവിനായുള്ള പ്രതിബദ്ധതയും ശരിക്കും പ്രശംസനീയമാണ്: പ്രധാനമന്ത്രി @narendramodi”

***

NK