ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിൻ ത്രോ F53/54 ഇനത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ വെങ്കല മെഡൽ നേടിയ ആയുഷ് വർമ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
തന്റെ ആദ്യ ഏഷ്യൻ പാരാ ഗെയിംസിൽ തന്നെ ആയുഷ് നേടിയ ഈ നേട്ടം അവിസ്മരണീയമായ തുടക്കമാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ വിജയത്തിന്റെ ചുവടുപിടിച്ച് കായികരംഗത്ത് തുടർന്നും വ്യക്തിമുദ്ര പതിപ്പിക്കാൻ ആയുഷിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന് ആശംസകളും നേർന്നു.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ്:
“ആയുഷ് വർമ്മയ്ക്ക് അവിസ്മരണീയമായ ഒരു അരങ്ങേറ്റം! പുരുഷന്മാരുടെ ജാവലിൻ ത്രോ F53/54 ഇനത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചുകൊണ്ട് വെങ്കല മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഈ വിജയത്തിന്റെ കരുത്തിൽ മുന്നോട്ട് പോകാനും കായികരംഗത്ത് തുടർന്നും നേട്ടങ്ങൾ കൊയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ. എന്റെ ആശംസകൾ: പ്രധാനമന്ത്രി നരേന്ദ്രമോദി”
-NK-