ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ W1 ആർച്ചറിയിലെ അരങ്ങേറ്റത്തിൽ തന്നെ വെള്ളി മെഡൽ നേടി ചരിത്രം സൃഷ്ടിച്ച സ്വാതി ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ഇത് വളരെ സവിശേഷമായ നേട്ടമാണെന്നും സ്വാതിയുടെ ദൃഢനിശ്ചയം ഏറെ പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു. രാജ്യത്തിന് അഭിമാനമേകുന്ന നേട്ടങ്ങൾ അവർ തുടർന്നും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
“ഇന്ത്യൻ പാരാ ആർച്ചറിക്ക് വളരെ സവിശേഷമായ നേട്ടം!
ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ W1 ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി സ്വാതി ചൗധരി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അരങ്ങേറ്റത്തിൽ തന്നെ അവർ വെള്ളി മെഡൽ സ്വന്തമാക്കി. അവരുടെ ദൃഢനിശ്ചയം ഏറെ പ്രശംസനീയമാണ്. രാജ്യത്തിന് അഭിമാനമേകുന്ന നേട്ടങ്ങൾ അവർ തുടർന്നും കൈവരിക്കട്ടെ: പ്രധാനമന്ത്രി @narendramodi”
-NK-
A very special achievement for Indian Para Archery! Swati Chaudhary has created history by winning India's first-ever medal in Women's W1 Archery at the Asian Para Games, bringing home a Silver on her debut. Her determination is truly commendable. May she continue to make the nation proud: PM @narendramodi
— PMO India (@PMOIndia) October 22, 2026