Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി നേടിയ രാകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F43/F44/F62/F64 ഇനത്തിൽ മികച്ച ദൂരം കണ്ടെത്തി വെള്ളി മെഡൽ നേടിയ രാകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ മികച്ച പ്രകടനം രാജ്യത്തിന് വലിയ സന്തോഷം പകർന്നതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അഭിനന്ദനങ്ങളും ഭാവിയിലെ പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“രാകേഷിന്റെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് വെള്ളി മെഡൽ!

പുരുഷന്മാരുടെ ഡിസ്കസ് ത്രോ F43/F44/F62/F64 ഇനത്തിൽ മികച്ച ദൂരം കണ്ടെത്തി അദ്ദേഹം രാജ്യത്തിന് വലിയ സന്തോഷം പകർന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ഭാവിയിലെ പരിശ്രമങ്ങൾക്ക് ആശംസകളും: പ്രധാനമന്ത്രി @narendramodi”

***

NK