Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ്ണം നേടിയ പ്രണവ് സൂർമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F51/52/53 ഇനത്തിൽ റെക്കോർഡ് പ്രകടനത്തോടെ സ്വർണ്ണ മെഡൽ നേടിയ പ്രണവ് സൂർമ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പുതിയ ഏഷ്യൻ റെക്കോർഡ് നേട്ടം  ഈ അഭിമാനകരമായ മെഡലിനെയും വിജയത്തെയും കൂടുതൽ സവിശേഷമാക്കുന്നുവെന്ന് നിരീക്ഷിച്ച ശ്രീ മോദി, പ്രണവിന്റെ കരുത്തും നിശ്ചയദാർഢ്യവും മത്സര വീര്യവും പ്രചോദനമാണെന്ന് പ്രസ്താവിക്കുകയും ഈ ചരിത്ര നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :

“അഭിമാനകരമായ ഒരു മെഡലും ഏഷ്യൻ ഗെയിംസ് റെക്കോർഡും!

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോ F51/52/53 ഇനത്തിൽ റെക്കോർഡ് പ്രകടനത്തോടെ സ്വർണ്ണം നേടി പ്രണവ് സൂർമ്മ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നു. പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ചത് ഈ വിജയത്തെ കൂടുതൽ സവിശേഷമാക്കുന്നു. പ്രണവിന്റെ കരുത്തും നിശ്ചയദാർഢ്യവും മത്സര വീര്യവും ഒരു പ്രചോദനമാണ്. ഈ ചരിത്ര നേട്ടത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി @narendramodi”

***

NK