Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഹൈജംപ് T47 ഇനത്തിൽ പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ മെഡൽ നേടിയ നിഷാദ് കുമാറിന്റെ അദ്ദേഹത്തിന്റെ മികച്ച കായിക പ്രകടനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

രണ്ട് സ്വർണ മെഡലുകളോടെ മത്സരങ്ങൾ പൂർത്തിയാക്കുകയും രാജ്യത്തിന്റെ മുഴുവൻ ആദരവ് നേടുകയും ചെയ്ത അദ്ദേഹത്തിന്റെ ബഹുമുഖ മികവും മികവിനായുള്ള നിരന്തര പരിശ്രമവും ഏറെ ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരുംകാല പരിശ്രമങ്ങൾക്ക് ആശംസകളും നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“നിഷാദിന്റെ അസാധാരണ കായിക പ്രകടനങ്ങൾ!

പുരുഷന്മാരുടെ ഹൈജംപ് T47 ഇനത്തിൽ പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ പ്രതിഭാധനനായ നിഷാദ് കുമാറിന് അഭിനന്ദനങ്ങൾ. ലോംഗ് ജംപിൽ നേരത്തെ തന്നെ സ്വർണ്ണം നേടിയ അദ്ദേഹം രണ്ട് സ്വർണ മെഡലുകളും രാജ്യത്തിന്റെ മുഴുവൻ പ്രശംസയും നേടിയാണ് മത്സരം പൂർത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ ബഹുമുഖ മികവും മികവിനായുള്ള നിരന്തര പരിശ്രമവും യഥാർഥത്തിൽ ശ്രദ്ധേയമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും ആശംസകളും: പ്രധാനമന്ത്രി @narendramodi”

***

NK