2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ സംവദിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഏഷ്യൻ ഗെയിംസ് സംഘവുമായി സംവദിച്ചതിനുശേഷം പാരാ ഏഷ്യൻ ഗെയിംസ് താരങ്ങളെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള കായിക ശക്തിയായി ഇന്ത്യ അതിവേഗം ഉയർന്നുവരുന്നതിന്റെ പ്രതിഫലനമാണ് താരങ്ങളുടെ മികച്ച പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 140 കോടി ജനങ്ങളുടെ പേരിൽ താരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവരുടെ നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച കുടുംബാംഗങ്ങളെയും പരിശീലകരെയും ആദരിച്ചു. വലിയ വേദിയിൽ മെഡലുകൾ നേടുന്നതിനൊപ്പം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയവും താരങ്ങൾ കീഴടക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കായിക പങ്കാളിത്തം കേവലം ഔപചാരികതയായി കണക്കാക്കിയിരുന്ന മുൻകാലങ്ങളിൽ, 2010-ലെ പാരാ ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണമടക്കം 14 മെഡലുകൾ മാത്രമായിരുന്നു രാജ്യത്തിന്റെ നേട്ടമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ നിന്ന് 30 സ്വർണം, 35 വെള്ളി, 49 വെങ്കലം ഉൾപ്പെടെ 114 മെഡലുകൾ എന്ന ചരിത്രനേട്ടത്തിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ മുന്നേറ്റം അദ്ദേഹം എടുത്തുപറഞ്ഞു. അഞ്ച് ലോക റെക്കോർഡുകളും ഒമ്പത് ഏഷ്യൻ റെക്കോർഡുകളും ഈ നേട്ടത്തിനൊപ്പമുണ്ടായിരുന്നു. പങ്കെടുത്ത 56 വനിതാ താരങ്ങളിൽ 34 പേരും മെഡലുകൾ നേടി. നാല് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി. മത്സരത്തിന്റെ അവസാന ദിവസം മാത്രം ഒമ്പത് സ്വർണമെഡലുകളാണ് ഇന്ത്യൻ സംഘം നേടിയത്. ടൂർണമെന്റിന്റെ അവസാന നിമിഷം വരെ വിജയത്തിനായി പൊരുതിയ താരങ്ങളുടെ അചഞ്ചലമായ ആവേശത്തെ അദ്ദേഹം പ്രശംസിച്ചു. “14 മെഡലുകളിൽ നിന്ന് 114 മെഡലുകളിലേക്കുള്ള ഈ യാത്ര നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പരമോന്നത ഫലമാണ്,” പ്രധാനമന്ത്രി പറഞ്ഞു.
മുമ്പ് ഇന്ത്യക്ക് നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന നിരവധി ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ആദ്യമായി സ്വർണമെഡൽ നേടിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാരാ ഷൂട്ടിങ്ങിൽ മോന അഗർവാൾ ലോക റെക്കോർഡ് സ്ഥാപിച്ചപ്പോൾ ഹനേയ് സ്വന്തം മുൻ ലോക റെക്കോർഡ് തിരുത്തി. “ശാരീരിക വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാമെന്ന് ഹിമാൻഷുവും രവിയും ജഹാനും ലോകത്തിന് കാട്ടിക്കൊടുത്തു,” ശ്രീ മോദി പറഞ്ഞു.
വ്യക്തിഗതമായോ കൂട്ടായോ നേടുന്ന വിജയങ്ങളുടെ മികവാണ് ലോകം കാണുന്നതെങ്കിലും, വർഷങ്ങളായുള്ള അദൃശ്യമായ അധ്വാനവും വിയർപ്പും അചഞ്ചലമായ സമർപ്പണവുമാണ് വിജയത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യൻ പാരാ ഗെയിംസിന് രണ്ടുമാസം മുമ്പ് അമ്മയെ നഷ്ടപ്പെട്ടിട്ടും ധൈര്യം കൈവിടാതെ മുന്നോട്ടുപോയ താരം റിങ്കുവിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. സ്വർണമെഡൽ നേടിയശേഷം അമ്മയുടെ ചിത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ ആ വിജയം അമ്മയുടെ ഓർമയ്ക്കായി സമർപ്പിച്ചു. “ആ നിമിഷം നമ്മളെയെല്ലാം വികാരഭരിതരാക്കി,” പ്രധാനമന്ത്രി പറഞ്ഞു.
താരങ്ങളുടെ പോരാട്ടങ്ങളും വിജയങ്ങളും ഏറെ പ്രചോദനാത്മകമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവരുടെ വ്യക്തിജീവിതത്തിലെ യാത്രയും രാജ്യത്തിന്റെ വികസന മുന്നേറ്റവും തമ്മിലുള്ള സാമ്യവും ചൂണ്ടിക്കാട്ടി. “ഇന്ന് നിങ്ങളുടെ പരിശ്രമങ്ങളും രാജ്യത്തിന്റെ പരിശ്രമങ്ങളും ഒത്തുചേർന്ന് തടയാനാവാത്ത ശക്തിയായി മാറുകയാണ്,” ശ്രീ മോദി പറഞ്ഞു.
പ്രതിസന്ധികൾക്ക് മുന്നിൽ താരങ്ങൾ മുട്ടുമടക്കാത്തതുപോലെ, യുവാക്കളുടെ കഴിവുകൾ പാഴാകാതിരിക്കാൻ സംവിധാനങ്ങൾ സമഗ്രമായി പരിഷ്കരിക്കാൻ രാജ്യം തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യുവതാരങ്ങൾക്ക് രാജ്യം തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന ആത്മവിശ്വാസം ഇത് നൽകുന്നു. അമ്പെയ്ത്ത്, അത്ലറ്റിക്സ്, ഷൂട്ടിങ്, നീന്തൽ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ജൂഡോ, പവർലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിൽ ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റവും അദ്ദേഹം എടുത്തുപറഞ്ഞു. ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യമായി പങ്കെടുത്ത 61 താരങ്ങളിൽ 36 പേരും മെഡലുകൾ നേടി. ആദ്യ മത്സരത്തിൽത്തന്നെ സന്ദീപ് ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. “യുവാക്കളുടെ ഈ പങ്കാളിത്തം ഇന്നത്തെ ഇന്ത്യയുടെ ചിത്രവും ഭാവിയിലെ ഇന്ത്യയുടെ പ്രഖ്യാപനവുമാണ്,” പ്രധാനമന്ത്രി പറഞ്ഞു.
കായികരംഗത്തെ ദേശീയ, അന്തർദേശീയ മത്സരങ്ങളായി മാത്രം കാണുന്നില്ലെന്നും വ്യക്തിത്വ വികസനത്തിനും രാഷ്ട്രനിർമാണത്തിനുമുള്ള പ്രധാന മാധ്യമമായാണ് ഗവൺമെന്റ് അതിനെ കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കായികപ്രവർത്തനങ്ങൾ യുവാക്കൾക്ക് ജീവിതത്തിലെ അനിവാര്യമായ മൂല്യങ്ങൾ പകർന്നുനൽകുന്നു. “പരാജയപ്പെട്ടശേഷം എങ്ങനെ വിജയിക്കാമെന്നും അച്ചടക്കത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അർഥമെന്തെന്നും യുവാക്കളെ പഠിപ്പിക്കുന്നത് കായികരംഗം മാത്രമാണ്,” ശ്രീ മോദി പറഞ്ഞു.
സ്കൂളുകളിലൂടെയും താഴെത്തട്ടിലുള്ള പ്രചാരണങ്ങളിലൂടെയും ആധുനിക കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. നിരവധി ഖേലോ ഇന്ത്യ കേന്ദ്രങ്ങളും ടോപ്സ് പദ്ധതിക്കു കീഴിലുള്ള ഒളിമ്പിക്സ് നിലവാരത്തിലുള്ള പരിശീലനവും ഇതിന്റെ ഭാഗമാണ്. ഒളിമ്പിക്സ് ലക്ഷ്യമിട്ട് രാജ്യവ്യാപകമായ പ്രതിഭാ കണ്ടെത്തൽ ദൗത്യത്തിൽ യുവാക്കൾ പങ്കുചേരണമെന്ന് ചെങ്കോട്ടയിൽ നിന്ന് അടുത്തിടെ നടത്തിയ ആഹ്വാനവും അദ്ദേഹം അനുസ്മരിച്ചു. “ഈ കാഴ്ചപ്പാടോടെയാണ് രാജ്യത്തിനായി ആധുനിക കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.
പ്രധാന ദേശീയ പദ്ധതികളിൽ പാരാ കായിക ഇനങ്ങൾക്കും തുല്യ പരിഗണനയാണ് നൽകുന്നതെന്നും ആഗോള വേദികളിൽ താരങ്ങൾക്ക് മികവ് തെളിയിക്കാൻ ഇത് സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപകാല മത്സരത്തിൽ ടോപ്സ് പദ്ധതിയുടെ സഹായം ലഭിച്ച താരങ്ങൾ 41 മെഡലുകളും ഖേലോ ഇന്ത്യ താരങ്ങൾ 19 മെഡലുകളും നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ ശ്രമങ്ങൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നതിന്റെ തെളിവാണിത്,” ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ ആധുനിക കായിക നയങ്ങൾ മൈതാനത്തിനപ്പുറവും യുവാക്കൾക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായിക അടിസ്ഥാനസൗകര്യ നിർമാണം, കായിക ഉപകരണങ്ങളുടെ ഉൽപ്പാദനം, കായിക പ്രക്ഷേപണ മേഖല എന്നിവ അതിവേഗം വികസിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ന് ഇന്ത്യയിലെ ആധുനിക കായിക നയങ്ങൾ മൈതാനത്തിന് പുറത്തും കായിക ലോകത്ത് യുവാക്കൾക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.
1,800 കോടി രൂപയിലധികം ചെലവുവരുന്ന ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് മാനുഫാക്ചറിങ് പദ്ധതിക്ക് അടുത്തിടെ അംഗീകാരം നൽകിയ കാര്യം പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ കായിക ഉപകരണ നിർമാണ വ്യവസായത്തോട് ആഗോളതലത്തിൽ താരങ്ങൾ ഉപയോഗിക്കുന്ന കായിക ഉപകരണങ്ങളും വസ്ത്രങ്ങളും പാദരക്ഷകളും ഇന്ത്യയിൽ നിർമിക്കുന്നവയായിരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇത് എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ലോകോത്തര താരങ്ങളെ വാർത്തെടുക്കുന്നതിനൊപ്പം ലോകോത്തര കായിക ഉപകരണങ്ങളും ഇന്ത്യയിൽ നിർമിക്കുകയാണ് നമ്മുടെ ലക്ഷ്യം,” ശ്രീ മോദി പറഞ്ഞു.
വരും ദിവസങ്ങളിൽ സ്കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ കായികരംഗത്തെ വിജയങ്ങൾക്കൊപ്പം കായിക മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും യുവാക്കൾക്ക് മാർഗനിർദേശം നൽകണമെന്ന് പ്രധാനമന്ത്രി താരങ്ങളോട് അഭ്യർഥിച്ചു. ദിവ്യാംഗർക്കായി ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അവരോട് വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുകയും അർഹതയ്ക്കുള്ള വൈകല്യ പരിധി 80 ശതമാനത്തിൽനിന്ന് 40 ശതമാനമായി കുറയ്ക്കുകയും 18 വയസ്സിനുപകരം ജനനം മുതൽ പെൻഷൻ പരിരക്ഷ ലഭ്യമാക്കുകയും ചെയ്ത സമീപകാല മന്ത്രിസഭാ തീരുമാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 10,000 വാക്കുകളുള്ള ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു തയ്യാറാക്കൽ, ആംഗ്യഭാഷയിലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ലഭ്യമാക്കൽ, സുഗമ്യ ഭാരത് അഭിയാനിലൂടെ പൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കൽ തുടങ്ങിയ നടപടികളും അദ്ദേഹം പരാമർശിച്ചു. “രാജ്യത്തെ ഓരോ ദിവ്യാംഗരായ സഹോദരങ്ങൾക്കും ആദരവും തുല്യ അവസരങ്ങളും ലഭിക്കുകയും സ്വന്തം കഴിവിന്റെ കരുത്തിൽ ജീവിതത്തിൽ മുന്നേറാൻ സാധിക്കുകയും ചെയ്യണമെന്നാണ് നമ്മുടെ ശ്രമം,” പ്രധാനമന്ത്രി പറഞ്ഞു.
ഐച്ചി-നഗോയ വേദിയിലെ മെഡൽ നേട്ടം അവസാന ലക്ഷ്യമല്ലെന്നും മറിച്ച് പുതിയ മുന്നേറ്റത്തിനുള്ള തുടക്കമാണെന്നും പ്രധാനമന്ത്രി ഇന്ത്യൻ സംഘത്തെ ഓർമിപ്പിച്ചു. ലോസ് ആഞ്ചലസ് 2028 ഗെയിംസാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. അവനിയും മനീഷും ഇതിനകം തന്നെ ഈ ഗെയിംസിനുള്ള ക്വാട്ട ഉറപ്പാക്കിയിട്ടുണ്ട്. 2028-ൽ റെക്കോർഡ് പങ്കാളിത്തവും മെഡൽ നേട്ടവും ഉറപ്പാക്കുന്നതിനായി ഇപ്പോഴത്തെ വിജയം ആഘോഷിക്കുന്നതിനൊപ്പം അടുത്ത മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി താരങ്ങളോട് ആഹ്വാനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. “രാജ്യം നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ അടുത്ത വിജയത്തിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.
What a performance by our Asian Para Games athletes! They have shown what aiming high really looks like. https://t.co/5t3aCa71rT
— Narendra Modi (@narendramodi) November 5, 2026
2010 के Para Asian Games में भारत ने बस 1 Gold जीता था। कुल मिलाकर उस tournament में हम केवल 14 medals जीत पाये थे।
वहीं, इस बार हमारे खिलाड़ी 114 medals ke साथ आए हैं।
14 से 114 medals की ये यात्रा आपके परिश्रम की पराकाष्ठा का परिणाम है: PM @narendramodi
— PMO India (@PMOIndia) November 5, 2026
Olympics को ही ध्यान में रखते हुए इस बार लाल किले से मैंने talent hunt अभियान में युवाओं से आगे आने का आह्वान किया है: PM @narendramodi
— PMO India (@PMOIndia) November 5, 2026
सरकार ने खेलो इंडिया Sports Goods Manufacturing Scheme को मंजूरी दी है।
अब समय है, हमारी Sports Goods Manufacturing Industry भी नए कमाल करे।
जब कोई भारतीय या विदेशी खिलाड़ी किसी मैदान पर उतरे तो, उसके sports gear भी ‘Made in India’ हों और उसके कपड़े-जूते भी ‘Made in India’ हों: PM @narendramodi
— PMO India (@PMOIndia) November 5, 2026
हम चाहते हैं कि भारत world-class players भी दे और world-class sports equipment भी बनाए: PM @narendramodi
— PMO India (@PMOIndia) November 5, 2026
***
NK
What a performance by our Asian Para Games athletes! They have shown what aiming high really looks like. https://t.co/5t3aCa71rT
— Narendra Modi (@narendramodi) November 5, 2026
2010 के Para Asian Games में भारत ने बस 1 Gold जीता था। कुल मिलाकर उस tournament में हम केवल 14 medals जीत पाये थे। वहीं, इस बार हमारे खिलाड़ी 114 medals ke साथ आए हैं। 14 से 114 medals की ये यात्रा आपके परिश्रम की पराकाष्ठा का परिणाम है: PM @narendramodi
— PMO India (@PMOIndia) November 5, 2026
Olympics को ही ध्यान में रखते हुए इस बार लाल किले से मैंने talent hunt अभियान में युवाओं से आगे आने का आह्वान किया है: PM @narendramodi
— PMO India (@PMOIndia) November 5, 2026
सरकार ने खेलो इंडिया Sports Goods Manufacturing Scheme को मंजूरी दी है। अब समय है, हमारी Sports Goods Manufacturing Industry भी नए कमाल करे। जब कोई भारतीय या विदेशी खिलाड़ी किसी मैदान पर उतरे तो, उसके sports gear भी ‘Made in India’ हों और उसके कपड़े-जूते भी ‘Made in India’ हों: PM @narendramodi
— PMO India (@PMOIndia) November 5, 2026
हम चाहते हैं कि भारत world-class players भी दे और world-class sports equipment भी बनाए: PM @narendramodi
— PMO India (@PMOIndia) November 5, 2026