Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാര സ്വീകരണ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാര സ്വീകരണ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാര സ്വീകരണ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാര സ്വീകരണ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആദരണീയനായ അന്റോണിയോ ഗ്വിറ്റിറസ്ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സുഷമ സ്വരാജ്ജി, ഡോ.ഹര്‍ഷ് വര്‍ധന്‍ജി, ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ എക്‌സിക്കുട്ടിവ് ഡയറക്ടര്‍ എറിക് സോള്‍ഹെയ്ം, ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളെ,

മഹതീ മഹാന്മാരെ,

ഐക്യരാഷ്ട്രസഭയുടെ ഈ പുരസ്‌കാരത്തിന് ഞാന്‍ അങ്ങേയറ്റം കൃതജ്ഞനാണ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ എറിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരും ഇന്ത്യയിലെത്തുകയും ഈ പരിപാടി ഇവിടെ സംഘടിപ്പിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്ക് വലിയ അഭിമാനമാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഈ ബഹുമതി ഇന്ത്യയിലെ 1.25 കോടി ജനങ്ങളുടെ പരിസ്ഥിതി സ്‌നേഹത്തിനുള്ള സമ്മാനമാണ്. പ്രകൃതിയില്‍ ദൈവത്തെ കാണുന്ന, പുരാതന ഇന്ത്യന്‍ പാരമ്പര്യത്തിനുള്ള ബഹുമതി കൂടിയാണണ് ഈ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്‌കാരം. ഭൂമി, ആകാശം, അഗ്നി, ജലം, വായു എന്നീ പഞ്ചഭൂതങ്ങളാണ് ദൈവത്തിന്റെ സൃഷ്ടിയുടെ ആധാരം എന്നത്രെ ഭാരതീയ ദര്‍ശനം. അതിനാല്‍, കാട്ടില്‍ ജീവിക്കുകയും, സ്വന്തം ജീവിതങ്ങളെക്കാള്‍ ഉപരി കാടിനെ സ്‌നേഹിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഗോത്ര വര്‍ഗ്ഗക്കാരായ സഹോദരീ സഹോദരന്മാര്‍ക്കുള്ളതാണ് ഈ പുരസ്‌കാരം. നദികളില്‍ നിന്നും ഉപജീവനത്തിനാവശ്യമായ മത്സ്യം മാത്രം ശേഖരിക്കുന്ന ഇന്ത്യയിലെ മുക്കുവ സമൂഹത്തിനുള്ളതാണ് ഈ പുരസ്‌കാരം. ഈ ആളുകള്‍ ആരും സ്‌കൂളുകളിലോ കോളജുകളുലോ പോയി പഠിച്ചിട്ടില്ല. പക്ഷെ മത്സ്യങ്ങളുടെ പ്രജനന സമയത്ത് അവര്‍ കടലില്‍ പോകില്ല. അപ്പോള്‍ അവര്‍ തൊഴിലില്‍ നിന്നു വിട്ടു നില്ക്കും. ഈ പുരസ്‌കാരം ഇന്ത്യയിലെ അസംഖ്യം കര്‍ഷകര്‍ക്കുള്ളതാണ്. പ്രകൃതിയുടെ താളത്തിനൊത്തു സ്വന്തം ജീവിതചക്രം ക്രമപ്പെടുത്തിയിരിക്കുന്ന അവര്‍ സ്വന്തം ജീവനെക്കാള്‍ മണ്ണിനെ സ്‌നേഹിക്കുന്നവരാണ്. ഈ പുരസ്‌കാരം ഇന്ത്യയിലെ കുലീനകളായ വീട്ടമ്മമാര്‍ക്കുള്ളതാണ്. നൂറ്റാണ്ടുകളായി പുനരുപയോഗവും പുനചംക്രമണവും അവരുടെ ദിനചര്യയാണ്. പുല്ലിലും പൂവിലും അവര്‍ ദൈവത്തെ കാണുന്നു. അവര്‍ തുളസിയുടെ ഇലകള്‍ എണ്ണിയ ശേഷം മാത്രം ഇറുത്തെടുക്കുന്നു, ഉറുമ്പിനു ആഹാരം നല്കുന്നതു പോലും പുണ്യ കര്‍മ്മമായി കരുതുന്നു.

പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ അജ്ഞാതരായ അനേകായിരങ്ങള്‍ക്കായി, ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍, ജനവാസ കേന്ദ്രങ്ങളില്‍, മലയോരങ്ങളില്‍, ഗോത്ര മേഖലകളില്‍ നഷ്ടങ്ങളെയോ നേട്ടങ്ങളെയോ, സന്തോഷങ്ങളെയോ പുരോഗതിയെയോ കുറിച്ച് ചിന്തിക്കാതെ വര്‍ഷങ്ങളായി അധ്വാനിക്കുന്ന മണ്ണിന്റെ മക്കള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു.

ഈ പുരസ്‌കാരത്തിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് ഈ അവസരത്തില്‍ രണ്ടു ബഹുമതികളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഈ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. സുസ്ഥിര ഊര്‍ജ്ജത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ് അത്.

ഈ അവസരത്തില്‍ ലേകത്തിലെ വിവിധ രാജ്യങ്ങളില്‍ ആദരിക്കപ്പെടുന്ന എല്ലാ സഹപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള ഭാരതീയ ദര്‍ശനത്തെ കുറിച്ച് ഞാന്‍ സംസാരിച്ചു. കാരണം കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും സംസ്‌കാരവുമായി നേരിട്ടു ബന്ധിതമാണ്. കാലാവസ്ഥയെ കുറിച്ച് ഉത്ക്കണ്ഠപ്പെടുന്ന കാലം സംസ്‌കാരത്തിന്റെ ഭാഗമായി തീരുവോളം പ്രകൃതി ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുക ദുസാധ്യമാണ്.

പരിസ്ഥിതിയോടുള്ള ഇന്ത്യയുടെ അവബോധത്തെ ഇന്നു ലോകം അംഗീകരിക്കുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ആയിരക്കണക്കിനു സംവത്സരങ്ങളായി ഇത് ഞങ്ങളുടെ ജീവിത ശൈലിയാണ്. ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് സുഷമാജിയും ഇതു തന്നെ സൂചിപ്പിക്കുകയുണ്ടായി. പുലര്‍കാലെ ഉറക്കമുണര്‍ന്ന ശേഷം മണ്ണില്‍ കാലു സ്പര്‍ശിക്കുന്നതിനു മുമ്പെ ഭൂമി മാതാവിനോട് പാദസ്പര്‍ശം പൊറുക്കണെ എന്നു മാപ്പു ചോദിക്കുന്ന സമൂഹമാണ് ഞങ്ങളുടെത്. കാരണം ചവിട്ടുന്നതു പോലും ഭൂമിക്ക് ഭാരം എല്പ്പിക്കുന്നു എന്ന ബോധം ഞങ്ങള്‍ക്കുണ്ട്. ഇതു ഞങ്ങളുടെ പാരമ്പര്യത്തില്‍ പറഞ്ഞിട്ടുണ്ട്.

സമുദ്രവസനെ ദേവി,

പര്‍വതസ്ഥാന മന്ദിതെ

വിഷ്ണുപത്‌നി നമസ്തുഭ്യാം

പാദസ്പര്‍ശം ക്ഷമാസവമേവ.

അല്ലയോ ഭൂമി ദേവീ, വിഷ്ണുഭഗവാന്റെ പത്‌നീ, പര്‍വതം ഉടലും സമുദ്രം ഉടയാടയും ആയുള്ളവളെ, ഞാന്‍ അവിടുത്തെ നമിക്കുന്നു. എന്റെ പാദസ്പര്‍ശം പൊറുക്കണെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.

ഈ ബോധ്യം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. വൃക്ഷങ്ങളെയും സസ്യങ്ങളെയും ഞങ്ങള്‍ ആരാധിക്കുന്നു. കാലാവസ്ഥയുടെ മാറ്റങ്ങളും ഋതുക്കളുടെ ഭാവ പകര്‍ച്ചകളും ഞങ്ങള്‍ക്ക് ഉപവാസങ്ങളും ആഘോഷങ്ങളാണ്. ഞങ്ങളുടെ നാടോടി സാഹിത്യത്തില്‍ മുഴുവന്‍ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ വിവരണങ്ങളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതി സചേതനമാണ്. അതിനുമുപരി ഞങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ജീവിക്കുന്ന ഒരു നിത്യസത്യം തന്നെയാണ്. പാരമ്പര്യപ്രകാരം പ്രകൃതിയുമായുള്ള ഈ ബന്ധം നിമിത്തം സമസ്ത പ്രപഞ്ചത്തിന്റെയും സുഖമാണ് ഞങ്ങളുടെ ഏറ്റവും പ്രധാന സംഗതി. യജ്ജുര്‍ വേദത്തില്‍ നാം ഇപ്രകാരം കാണുന്നു.

ഓം ദ്വൈൗ ശാന്തി അന്തരീക്ഷം ശാന്തി

പ്രഥ്വി ശാന്തി രഭാ ശാന്തിരോഷദയാ ശാന്തി

വനസ്പതയാ ശാന്തി, ശാന്തിരേവ ശാന്തി സാമ ശാന്തി രേതി

ഓം ശാന്തി ശാന്തി ശാന്തി

സുഹൃത്തുക്കളെ,

ഈ ശാന്തി ശ്ലോകത്തില്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണ്. വായുവില്‍ സമാധാനം ഉണ്ടാകട്ടെ, അന്തരീക്ഷത്തില്‍ സമാധാനം ഉണ്ടാകട്ടെ, ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ, ജലത്തില്‍ സമാധാനം ഉണ്ടാകട്ടെ, ഔഷധചെടികളില്‍ സമാധാനം ഉണ്ടാകട്ടെ, വൃക്ഷങ്ങളിലും സസ്യജാലങ്ങളിലും സമാധാനം ഉണ്ടാകട്ടെ, ലോകത്തില്‍ മുഴുവന്‍ സമാധാനം ഉണ്ടാകട്ടെ,, എല്ലാ ദേവതകളിലും സമാധാനം ഉണ്ടാകട്ടെ എന്നാണ് ഈ പ്രാര്‍ത്ഥന.

ലോകസമാധാനത്തിനു വേണ്ടിയുള്ള ഈ മന്ത്രോച്ചാരണം കൂടാതെ ഞങ്ങളുടെ പാരമ്പര്യത്തില്‍ ഒരു യാഗവും പൂജയും പൂര്‍ണമാവില്ല. ഈ മന്ത്രം ചൊല്ലുന്നതു വരെ അവ അപൂര്‍ണമായിരിക്കും. ദൈവം സ്വയം അവതരിപ്പിക്കുന്നതു തന്നെ
ശ്രോതസ്യ അസ്മി ജാഹ്നവി

സന്‍സാര്‍ അസ്മി സാഗര്‍ എന്നാണ്.

എന്നു വച്ചാല്‍ ഞാനാണ് പൊയ്ക, ഞാനാണ് നദി, സമുദ്രവും ഞാന്‍ തന്നെ. അതുകൊണ്ടാണ് നിങ്ങള്‍ എനിക്കു സമ്മാനിച്ച ഈ പുരസ്‌കാരം ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള, അവര്‍ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന വിശ്വാസത്തിനുള്ള പുരസ്‌കാരമാകുന്നത്.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അതിവേഗത്തിലാണ്. ഓരോ വര്‍ഷം കഴിയും തോറും ദശലക്ഷക്കണക്കിനാളുകളാണ് കടുത്ത ദാരിദ്ര്യത്തില്‍ നിന്നു മോചിതരാകുന്നത്. വികസനത്തിന്റെ ഈ ചലനവേഗം ഇനിയും വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. അത് ആരുമായും മത്സരിക്കാനോ, ധനത്തിനുള്ള ആര്‍ത്തി കൊണ്ടോ അല്ല മറിച്ച് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പട്ടിണിക്ക് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കു മനസില്ലാത്തതു കൊണ്ടാണ്.

അന്തസുള്ള ജീവിതം അവര്‍ക്കു സമ്മാനിക്കുക എന്നതു ഞങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തില്‍ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍ ക്രൂരമായ പ്രകൃതി ചൂഷണത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. വരള്‍ച്ചയുടെയും പ്രളയത്തിന്റെയും തീവ്രത ഓരോ വര്‍ഷവും കഠിനമാവുകയാണ്. ജീവിക്കാന്‍ പരിമിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രമുള്ള പാവപ്പെട്ടവരാണ് ഇവിടെ വികസനത്തിന്റെ ബലിയാടുകളായി മാറുന്നത്. അതുകൊണ്ടാണ് സംഖ്യയില്‍ വളരെയധികം വരുന്ന ഈ ആളുകള്‍ക്ക് വികസനത്തോടൊപ്പം പ്രകൃതിയ്ക്ക് ഭാരം നല്കാതെ പരസ്പരം സമ്പര്‍ക്കത്തിനുള്ള സംവിധാനവും സഹായവും ആവശ്യമായിരിക്കുന്നത്. നാം അവരുടെ കൈപിടിക്കേണ്ടതുണ്ട്.

ഇതാണ് പാരീസിലും ഞാന്‍ നിര്‍ദ്ദേശിച്ചത്. ലോകത്തിനു മുന്നിലും ഞാന്‍ ഇക്കാര്യം പറഞ്ഞു. കാലാവസ്ഥ നീതിയ്ക്കു വേണ്ടിയാണ് ഞാന്‍ വാദിക്കുന്നത്. കാലാവസ്ഥ നീതി ഉറപ്പാക്കാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ വെല്ലുവിളിയെ നമുക്ക് ഒരിക്കലും മറികടക്കാനാവില്ല. പാരീസ് ഉടമ്പടിയില്‍ ലോകം ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും, കാലാവസ്ഥാ നീതിയോട് പ്രതിബന്ധത കാണിക്കുകയും ചെയ്തതില്‍ എനിക്കു സന്തോഷമുണ്ട്. എന്തായാലും നമുക്ക് ഇനിയും വളരെയധികം പ്രവര്‍ത്തിക്കാനുണ്ട്, അതു വളരെ വേഗത്തില്‍ വേണം താനും.

ആദരണീയനായ അന്റോണിയോ ഗ്വിറ്റിറസിനോട് ഒരു കാര്യത്തില്‍ എനിക്ക് പ്രത്യേക നന്ദിയുണ്ട്. കാലത്തിന്റെ ഈ ആവശ്യം അദ്ദേഹം അംഗീകരിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കാനും ക്യോട്ടോ ഉടമ്പടി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുമുള്ള എല്ലാ പരിശ്രമങ്ങളും അദ്ദേഹം നടത്തുന്നു.

അതിനാലാണ് ഞങ്ങള്‍ ഇന്ത്യ ഈ മാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും മുമ്പെ നടക്കുന്നത്, സബാകാ സാത് സബ്ക വികാസ്. എല്ലാവരുടെയും വികസനത്തെ കുറിച്ചു പറയുമ്പോള്‍ അതില്‍ പ്രകൃതിയും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ 1.25 ശതലക്ഷം പൗരന്മാരുടെയും സജീവ പങ്കാളിത്തം ഈ കാര്യത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

സുഹൃത്തുക്കളെ,

ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന തൂണുകളാണ് . നമ്മുടെ രാജ്യത്ത് തൊഴില്‍ പ്രധാനമായും ഗ്രാമങ്ങളുമായി, കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നഗരങ്ങളാകട്ടെ സേവനങ്ങളുടെയും നിര്‍മ്മാണ വ്യവസായത്തിന്റെയും കേന്ദ്രങ്ങളായും വര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ഗവണ്‍മെന്റ് സമഗ്രമായ സമീപനത്തോടെ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിയ്ക്കും ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കും അടിസ്ഥാനം ശുചിത്വ ഹരിത പരിസ്ഥിതിയാണ്.

സുഹൃത്തുക്കളെ,

നമ്മുടെ ഗ്രാമങ്ങള്‍ എന്നും പ്രകൃതി അവബോധമുള്ളവയാണ്. അവ എന്നും പ്രകൃതിയുമായി ബന്ധപ്പെട്ടാണിരിക്കുക. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളുടെ ഈ ആന്തരീക ശക്തി കൂടുതല്‍ വികസിച്ചിട്ടുണ്ട്.

‘മാലിന്യം സമ്പത്ത്’ എന്നീ പോലുള്ള പരിശ്രമങ്ങളും, ജൈവ മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജ ഉത്പാദനം പോലുള്ള പദ്ധതികളും ഗ്രാമങ്ങളിലും ഇന്ന് നടപ്പാക്കി വരുന്നു. ‘ഒരോ തുള്ളിയിലും നിന്ന് കൂടുതല്‍ വിളവ്’ എന്ന പദ്ധതി ജൈവ കൃഷിയെയും മണ്ണിന്റെ ആരോഗ്യ കാര്‍ഡിനെയും പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തെ ജലസ്രോതസുകളെയും മണ്ണിനെയും രാസ കീടനാശിനികളില്‍ നിന്നു മോചിപ്പിക്കാന്‍ ഈ പദ്ധതി സഹായകരമാണ്. ഒപ്പം വെള്ളത്തിന്റെ കൃത്യമായ ഉപയോഗ ആവശ്യകതയെയും ഇത് പോഷിപ്പിച്ചു. വ്യവസായത്തെയും നിര്‍മ്മാണത്തെയും കുറിച്ചു പറയുമ്പോള്‍ നമ്മുടെ മുദ്രാവാക്യം നമുക്കു കുറവുകള്‍ വേണ്ട എന്നതാണ്. കാര്‍ഷിക മേഖലയിലെ നമ്മുടെ മുദ്രാവാക്യമാകട്ടെ ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് എന്നും.

സുഹൃത്തുക്കളെ,

നഗരവത്ക്കരണം അതിവേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇന്ത്യയും. ഈ പശ്ചാത്തലത്തിലാണ് നഗര ജീവിതം സുസ്ഥിരവും കാര്യക്ഷമവുമാക്കുന്നതിനു നാം ഊന്നല്‍ നല്കുന്നത്.

സുസ്ഥിര പരിസ്ഥിതി, സമഗ്ര വളര്‍ച്ച എന്ന ലക്ഷ്യങ്ങെളോടെയാണ് ഇന്ന് രാജ്യത്തിന് ആവശ്യമായിരിക്കുന്ന നവതലമുറയില്‍ പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നാം വികസിപ്പിക്കുന്നത്. 100 സ്മാര്‍ട്ട് നഗരങ്ങളുടെ നിര്‍മ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അഴുക്കുചാല്‍ നിര്‍മ്മാണം മുതല്‍ നിരാക്ഷണം വരെയുള്ള സേവനങ്ങളും കാര്യക്ഷമമായി വികസിച്ചിരിക്കുന്നു.

പ്രാദേശികമായ ആവശ്യങ്ങളും തദ്ദേശീയരുടെ താല്പര്യങ്ങളും മുന്‍നിര്‍ത്തി ആധുനിക സാങ്കേതിക വിദ്യകളും ഊര്‍ജ്ജവും ഈ സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

രാജ്യത്തെ ദേശീയ പാതകളും എക്‌സ്പ്രസ് പാതകളും പരിസ്ഥിത സൗഹൃദമാണ്. ദേശീയ പാതകള്‍ തോറും ഹരിത ഇടനാഴികള്‍ വികസിപ്പിച്ചിരിക്കുന്നു. ദേശീയ പാതകളില്‍ ആവശ്യമുള്ള എല്ലാ സേവനങ്ങള്‍ക്കും പരമാവധി സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താനാണ് നാം പരിശ്രമിക്കുന്നത്. മെട്രോ പോലുള്ള നഗര ഗതാഗത സംവിധാനങ്ങളെയും സൗരര്‍ജ്ജവുമായി ബന്ധിപ്പിച്ചിരിക്കുന്നു. റെയില്‍വെയില്‍ പോലും ജൈവ ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് നാം പരിശ്രമിക്കുന്നത്.

സുഹൃത്തുക്കളെ,

ഇന്ത്യയില്‍ ജല ഊര്‍ജ്ജ സംരക്ഷണത്തിനുള്ള നീക്കം അതിവേഗത്തില്‍ മുന്നേറുകയാണ്. വീടുകളില്‍ നിന്നു തെരുവിലേയ്ക്ക്, ഓഫീസുകളില്‍ നിന്നു നിരത്തിലേയ്ക്ക്, തുറമുഖങ്ങളില്‍ നിന്ന് വിമാനതാവളങ്ങളിലേയ്ക്ക്. എല്‍ ഈ ഡി ബള്‍ബുകള്‍ മുതല്‍ മഴവെള്ള ശേഖരണം വരെ പുത്തന്‍ സാങ്കേതിക വിപ്ലവങ്ങളാണ് ഇന്നു മുന്നേറുന്നത്.

ഇതു മാത്രമല്ല, രാജ്യത്തെ ഗാര്‍ഹിക അടുക്കളകള്‍ മുതല്‍ പൊതു ഗതാഗത മേഖലയില്‍ വരെ ശുദ്ധമായ ഇന്ധനം ഉപയോഗിക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ നടപ്പിലാക്കി വരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 10 കോടി വീടുകളിലാണ് എല്‍പിജി നല്കിയത്. ഇതില്‍ തന്നെ 5.5 കോടി വീടുകളിലേയ്ക്ക് ഉജ്വല പദ്ധതി പ്രകാരം സൗജന്യമായിട്ടാണ് ഗ്യാസ് സിലണ്ടര്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനും പുറമെ വീടുകളെയും റോഡുകളെയും പുക വിമുക്തമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു. വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം ആവിഷ്‌കരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പുക നിര്‍ഗ്ഗമന നിലവാരം സംബന്ധിച്ചു പറയുമ്പോള്‍ നിലവിലുള്ള ബിഎസ് – 4 ല്‍ നിന്ന് നേരിട്ട് ബിഎസ് – 6 നടപ്പാക്കാനാണ് നാം തീരുമാനിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സുഗമമായ ജന ജീവിതത്തിലാണ്. എല്ലാവര്‍ക്കും പാര്‍പ്പിടം, വൈദ്യുതി, ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാം സുപ്രധാന മേഖലയാണ്. എന്നിരുന്നാലും തൊഴിലിനു ഞങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നല്കുന്നു. കാര്‍ബണ്‍ നിര്‍ഗമനം 20 -25 ശതമാനം കണ്ടു കുറയ്ക്കാനാണ് നാം ശ്രമിക്കുന്നത്. 2030 ല്‍ എത്തുമ്പോള്‍ ഇത് 30 -35 ശതമാനം എന്നതാണ് ലക്ഷ്യം. ഇതു നേടാന്‍ നമുക്കു സാധിക്കുന്നത് ജനങ്ങളുടെ അവബോധത്തില്‍ വന്നിരിക്കുന്ന മാറ്റം മൂലമാണ്.

നമ്മുടെ വിശ്വാസങ്ങള്‍ക്കുമപ്പുറം നമ്മുടെ കര്‍മ്മങ്ങളും ഒരു പോലെ പരിസ്ഥിതിയോടുള്ള നമ്മുടെ താല്പര്യത്തെ ശക്തമാക്കുന്നു. അതിനാലാണ് 2022 ല്‍ നാം പ്ലാസ്റ്റിക് വിമുക്ത രാജ്യമാകാന്‍ തീരുമാനിച്ചിരിക്കുന്നത്.

മഹാത്മജിയെപോലെ ഉന്നതമായ ഒരു വ്യക്തിത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ജനത ഈ തീരുമാനം യാഥാര്‍ത്ഥ്യമാക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. അങ്ങനെ ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകും.

ഇന്ത്യയുടെ പരിശ്രമങ്ങളെ ആദരിച്ചതിന് ഐക്യരാഷ്ട്ര സഭയെ ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

നിങ്ങളെല്ലാവരും നിങ്ങളുടെ വിലയേറിയ സമയമാണ് ഈ പ്രധാന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ചെലവഴിച്ചിരിക്കുന്നത്. നാം ഏതു ലക്ഷ്യം മുന്‍ നിര്‍ത്തിയാണോ മുന്നേറുന്നത് , ആ ലക്ഷ്യം നേടുന്നതിനായി ഒരു ചെറിയ വീഴ്ച്ച പോലും ഉണ്ടാവാന്‍ പാടില്ല എന്നത് എന്റെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് ഇവിടെ സന്നിഹിതരായ നിങ്ങള്‍ക്ക് എല്ലാവരെയും ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

നിങ്ങള്‍ക്കു നന്ദി.