Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ. യുടെ വിജയകരമായ വിക്ഷേപണം : പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു


ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ. യുടെ വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

‘പി.എസ്.എല്‍.വി. ഉപയോഗിച്ച് ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ. യുടെ വിക്ഷേപണം വിജയകരമാക്കിയ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍. ഈ വിജയം നമ്മുടെ ബഹിരാകാശ പരിപാടിയുടെ പ്രയോജനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കും. ഐ.എസ്.ആര്‍.ഒ. ടീമില്‍ അഭിമാനം കൊള്ളുന്നു’, പ്രധാനമന്ത്രി പറഞ്ഞു.