Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ആര്‍.എന്‍.എസ്.എസ് 1-ജി യുടെ വിക്ഷേപണം പ്രധാനമന്ത്രി വീക്ഷിച്ചു. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ സൗത്ത് ബ്ലോക്കില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിനന്ദിച്ചു.

ഐ.ആര്‍.എന്‍.എസ്.എസ് 1-ജി യുടെ വിക്ഷേപണം പ്രധാനമന്ത്രി വീക്ഷിച്ചു.  ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ സൗത്ത് ബ്ലോക്കില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിനന്ദിച്ചു.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ന്യൂഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലിരുന്നുകൊണ്ട് ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് 1-ജി.യുടെ വിക്ഷേപണം കണ്ടു. ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടുള്ള വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി ഉച്ചയ്ക്ക് 12.50 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയുര്‍ന്നു.

വിജയകരമായ വിക്ഷേപണം നടന്നതിന് നിമിഷങ്ങള്‍ക്കകം വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒ.യിലുള്ള ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് അഭിനന്ദനം അറിയിച്ചു. ജനങ്ങളുടെ ജീവിതം പരിവര്‍ത്തനം ചെയ്യുന്നതിന് ശേഷിയുള്ള ബഹിരാകാശ ശാസ്ത്രത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

”വിജയകരമായ വിക്ഷേപണത്തിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ പാതകള്‍ നാം നിര്‍ണ്ണയിക്കും. ശാസ്ത്രജ്ഞരില്‍ നിന്ന് ജനങ്ങള്‍ക്കുള്ള വന്‍ സമ്മാനമാണിത്. ഈ ശ്രമങ്ങള്‍ ഇന്ത്യയെ മാത്രമല്ല, സാര്‍ക്ക് കൂട്ടായ്മയിലെ സഹരാജ്യങ്ങളെയും സഹായിക്കാന്‍ പര്യാപ്തമാണ്.”

ഈ ഗതിനിര്‍ണ്ണയ സംവിധാനം ‘നാവിക്’ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ എന്നതിന്റെ ചുരുക്കെഴുത്താണിത്.

നാവിക് എന്ന സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനത്തിലേക്കുള്ള ചുവടുവെയപ് ”ഇന്ത്യയില്‍ നിര്‍മ്മിക്കൂ”, ”ഇന്ത്യയ്ക്കായി നിര്‍മ്മിക്കൂ” ദൗത്യത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.