Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ടി. ആന്‍ഡ് ഇ. സഹകരണത്തിനുള്ള ഇന്ത്യ-പോര്‍ച്ചുഗല്‍ ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി


ഐ.ടി. ആന്‍ഡ് ഇ. രംഗത്തു സഹകരിക്കുന്നതിനായുള്ള ഇന്ത്യ-പോര്‍ച്ചുഗല്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാലപ്രാബല്യത്തോടെ അനുമതി നല്‍കി. 2017 ജനുവരി ആറിനു ന്യൂഡെല്‍ഹിയില്‍ വെച്ചാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.

ഇരു രാജ്യങ്ങളിലെയും നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി, തുല്യതയും പരസ്പര താല്‍പര്യവും മുന്‍നിര്‍ത്തി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതും സുസ്ഥിരവുമായ സഹകരണം വികസിച്ചുവരുന്നതിനു ധാരണാപത്രം സഹായകമാകും.