Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.സി.സി പുരുഷ ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഐ.സി.സി പുരുഷ ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ഉജ്ജ്വല വിജയം അസാമാന്യ കഴിവിനെയും നിശ്ചയദാർഢ്യത്തെയും കൂട്ടായ പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“ചാമ്പ്യന്മാർ!

ഐ.സി.സി പുരുഷ ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ!

ഈ ഉജ്ജ്വല വിജയം അസാമാന്യ കഴിവിനെയും നിശ്ചയദാർഢ്യത്തെയും കൂട്ടായ പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നു. ടൂർണമെന്റിലുടനീളം അവർ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു.

ഈ വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചിരിക്കുന്നു.

നന്നായി കളിച്ചു, ടീം ഇന്ത്യ!”

***

SK