Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒഡീഷയിലെ താല്‍ച്ചര്‍ വളം പ്ലാന്റിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഒഡീഷയിലെ താല്‍ച്ചര്‍ വളം പ്ലാന്റിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഒഡീഷയിലെ താല്‍ച്ചര്‍ വളം പ്ലാന്റിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഒഡീഷയിലെ താല്‍ച്ചര്‍ വളം പ്ലാന്റിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം


വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന ഒഡീഷ ഗവര്‍ണര്‍ പ്രൊഫസ്സര്‍ ഗണേഷി ലാല്‍ ജി, സംസ്ഥാന മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീമാന്‍ നവീന്‍ പട്‌നായിക് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീമാന്‍ ജുവല്‍ ഓറം ജി, ശ്രീ ധര്‍മേന്ദ്രപ്രധാന്‍ ജി, പാര്‍ലമെന്റില്‍ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ സത്പതി ജി, ഈ പ്രദേശത്തെ നിയമസഭാംഗം ബ്രജ് കിഷോര്‍ പ്രധാന്‍ ജി, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

ഈ പരിപാടി കഴിഞ്ഞ് വലിയൊരു പൊതുസമ്മേളനത്തെ എനിക്ക് അഭിസംബോധനച്ചെയ്യേണ്ടതിനാല്‍ ഈ പ്ലാന്റിനേക്കുറിച്ച് വിശദമായി സംസാരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ശുഭ വേളയില്‍ ചുരുങ്ങിയ വാക്കുകളില്‍ എന്റെ സന്തോഷം രേഖപ്പെടുത്തുകയാണ്. ഈ ചുമതല യഥാസമയം പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.

ഈ വളം പ്ലാന്റ് പുനരുജ്ജീവിപ്പിക്കാനുള്ള അവസരം ലഭിച്ച ഞാന്‍ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാനാണ്. പ്രദേശത്തെ ജനങ്ങള്‍ നിരവധി ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരുന്ന ഒരു സ്വപ്‌നം ചില കാരണങ്ങളാല്‍ യാഥാര്‍ത്ഥ്യമായില്ല. ഈ പ്ലാന്റ് എപ്പോഴെങ്കിലും പുനരുജ്ജീവിപ്പിക്കപ്പെടും എന്ന പ്രതീക്ഷ അവര്‍ കൈവെടിഞ്ഞിരുന്നു.

പക്ഷേ, രാജ്യത്തെ പുതിയ ഊര്‍ജ്ജത്തിലും പുതിയ ഗതിവേഗത്തിലും വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ദൃഢപ്രതിജ്ഞ നാം എടുത്തു. പുതിയ ഊര്‍ജ്ജവും പുതിയ ഗതിവേഗവും കൊണ്ടുവരുന്നതിന് നാം നിരവധി പദ്ധതികളും പരിപാടികളും സംരംഭങ്ങളുമാണ് ഏറ്റെടുത്തിരിക്കുന്നത്. അവ നടപ്പാക്കാന്‍ ശക്തമായ ഇച്ഛാശക്തിയും ആവശ്യമുണ്ട്. അതിന്റെ ഫലമാണ് നിങ്ങളുടെ മുന്നിലുള്ള 13,000 കോടി രൂപ മുതല്‍ മുടക്കില്‍ പുനരുജ്ജീവിപ്പിച്ച ഈ ഫാക്ടറി.

ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ തികച്ചും പുതിയതാണ്. ഈ മേഖലയില്‍ ലഭ്യമായ കല്‍ക്കരി ഈ സാങ്കേതിക വിദ്യയിലൂടെ ഗ്യാസിഫിക്കേഷന്‍ നടത്തിയാല്‍ അതിന്റെ പ്രയോജനം ഈ മേഖലയ്ക്കു മാത്രമല്ല,രാജ്യത്തിനു മുഴുവന്‍ പുതിയൊരു ദിശ നല്‍കും. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ വളം വിദേശങ്ങളില്‍ നിന്നു കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യം സ്വതന്ത്രമാവുകയും പണം ലാഭിക്കുകയും ചെയ്യാം.

ഈ ഫാക്ടറിയുടെ പുനരുജ്ജീവനം മേഖലയിലെ യുവജനങ്ങള്‍ക്ക് വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഏകദേശം 4,500 ആളുകള്‍ ഈ പദ്ധതിയുമായി സഹരിക്കേണ്ടി വരും. അതിനു പുറമേ പദ്ധതിയോടനുബന്ധിച്ച് വരുന്ന സൗകര്യങ്ങള്‍ മുഖേന ഈ പദ്ധതിയുടെ ചുറ്റുമുള്ള മേഖലകള്‍ക്ക് പ്രയോജനം ലഭിക്കും.

എങ്ങനെയാണ് വികസനത്തിന്റെ ദിശ മാറ്റാനാകുക? നയം ശരിയായിരിക്കുകയും ലക്ഷ്യം നന്നായിരിക്കുകയും ചെയ്താല്‍ മാത്രമേ ഉന്നതമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുകയുള്ളു. നവരത്‌നങ്ങളെയും മഹാരത്‌നങ്ങളെയും രത്‌നങ്ങളെയും കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ നല്ല വാര്‍ത്തകളും ചിലപ്പോള്‍ മോശം വാര്‍ത്തകളും ഉണ്ടാകും. ആ രത്‌നങ്ങളെല്ലാം ഒന്നിച്ചു വന്ന് ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ ഈ പദ്ധതി മുന്നോട്ടു പോകും. അവരില്‍ ഓരോരുത്തരുടെയും വൈദഗ്ധ്യം, അവര്‍ ഓരോരുത്തരുടെയും സാമ്പത്തിക സഹായം എന്നിവ നിന്ന് ഈ പദ്ധതിയുടെ പുനരുജ്ജീവനത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് ഒഡീഷയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മാത്രമല്ല രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും ആവശ്യങ്ങളാണ് പൂര്‍ത്തീകരിക്കുക.

ഈ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ 36 മാസങ്ങള്‍ വേണ്ടി വരുമെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇത്തരം പദ്ധതികള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉല്‍പ്പാദനം തുടങ്ങാന്‍ എത്രകാലമെടുക്കും എന്ന് ഞാന്‍ ചോദിക്കാറുണ്ട്. ഇപ്പോള്‍ മുതല്‍ 36 മാസം വേണ്ടി വരുമെന്നാണ് പറയാറുള്ളത്. ഈ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ 36 മാസം കഴിഞ്ഞ് വീണ്ടും വരുമെന്ന് ഞാന്‍ ഉറപ്പു തരുന്നു. ഈ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രിക്ക് ഒരിക്കല്‍ക്കൂടി ഹൃദയംഗമമായ നന്ദി അറിയിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.

നിങ്ങള്‍ക്ക് വളരെയധികം നന്ദി.