Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒമാനിലെ മസ്‌കറ്റില്‍ 11.02.2018 ന് സാമൂഹിക കൂട്ടായ്മയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ഒമാനിലെ മസ്‌കറ്റില്‍ 11.02.2018 ന് സാമൂഹിക കൂട്ടായ്മയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ഒമാനിലെ മസ്‌കറ്റില്‍ 11.02.2018 ന് സാമൂഹിക കൂട്ടായ്മയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ഒമാനിലെ മസ്‌കറ്റില്‍ 11.02.2018 ന് സാമൂഹിക കൂട്ടായ്മയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


2014 നു മുമ്പ് നമ്മുടെ രാജ്യത്ത് എല്‍ഇഡി ബള്‍ബുകള്‍ വിറ്റിരുന്നത് 350 ല്‍ കൂടുതല്‍ രൂപയ്ക്കാണ്. അതേ എല്‍ഇഡി ബള്‍ബ് ഇന്ന് 40 മുതല്‍ 45 രൂപയ്ക്ക് വരെ ലഭ്യമാണ്. കുറഞ്ഞ വിലയ്ക്ക് എല്‍ഇഡി ബള്‍ബുകള്‍ ലഭിക്കുന്നതിനു പുറമേ, എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം വൈദ്യുതി ബില്‍ ഇനത്തില്‍ ഏകദേശം 15000 കോടി രൂപയോളം ലാഭവുമുണ്ട്.

ഇന്ന്, നവ ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി എല്ലാ ഇന്ത്യക്കാരും പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് പുരോഗതിയില്‍ തുല്യ അവസരം ലഭിക്കുകയും പാവപ്പെട്ടവരില്‍ പാവപ്പെട്ട ആളുകള്‍ക്ക് സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും സാധിക്കുന്ന ഒരു ഇന്ത്യയെന്ന ദിശയിലേക്കാണ് നാം നീങ്ങുന്നത്.

ഇന്ന് എന്റെ മുന്നില്‍ ഒരു ചെറു ഇന്ത്യയെ ഞാന്‍ കാണുന്നു. രാജ്യത്തിന്റെ മുക്കുമൂലകളില്‍ നിന്നുളള ഇന്ത്യക്കാര്‍, വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍, ഒരു അതിഗംഭീര കാഴ്ചയാണ് ഒരുക്കുന്നത്.

.
ഏകേശം പത്ത് വര്‍ഷം മുമ്പ് ഞാന്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അന്ന് ഞാന്‍ ആഫ്രിക്കയിലേക്കുള്ള യാത്രാമധ്യേ സലാല വഴി കടന്നു പോയിരുന്നു. നിങ്ങളെ എല്ലാവരെയും കാണാന്‍, നിങ്ങളില്‍ ഒരാളാകാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇന്ന് ആ അവസരമാണ് വന്നിരിക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം നൂറു കണക്കിന്, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി, ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പുരാതനവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങള്‍ക്ക്, നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു നയം രൂപീകരിച്ച്, പുതിയ ഒരു രൂപം നല്‍കാന്‍ നാം ശ്രമിച്ചു വരികയാണ്.

ഇന്ത്യയുടെ വളരുന്ന ഉയര്‍ച്ചയ്ക്കും പുരോഗതിക്കുമൊപ്പം മുന്നേറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏതറ്റം വരെ താല്‍പര്യമുണ്ട് എന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും.

സ്വാഭാവികമായും ഒമാനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധത്തിന് പുതിയ ഒരു ഗതി രൂപപ്പെട്ടിരിക്കുകയാണ്. ഒമാന്റെ ആദരണീയനായ സുല്‍ത്താന് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. ആദരണീയനായ സുല്‍ത്താന്റെ നാമധേയത്തിലുള്ള ഈ സ്റ്റേഡിയത്തില്‍, നിങ്ങളെപ്പോലെ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങില്‍ ഇന്ന് എന്റെ സാന്നിധ്യവും പ്രത്യേക പ്രാധാന്യമുള്ളതു തന്നെ.

ആദരണീയനായ സുല്‍ത്താന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും എത്ര ഊഷ്മളമായാണ് പരിഗണിക്കുന്നതെന്നാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ പ്രത്യേക പരിഗണനയ്ക്ക് നാം അദ്ദേഹത്തോട് വളരെയധികം നന്ദിയുള്ളവരാണ്.

കുറഞ്ഞ ഗവണ്‍മെന്റ്- പരമാവധി ഭരണ നിര്‍വഹണം എന്ന സൂത്രവാക്യം പിന്തുടര്‍ന്ന് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഈ കാര്യങ്ങളെല്ലാം ഗവണ്‍മെന്റിന്റെ സംസ്‌കാരത്തില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രക്രിയ ലളിതമാക്കല്‍; ഗവണ്‍മെന്റ് ഓഫീസുകളിലെ ഫോമുകളുടെ വലിപ്പം 40 -50 പേജുകളില്‍ നിന്ന് 4- 5 പേജുകളാക്കി കുറയ്ക്കല്‍; ആ ഫോമുകള്‍ ഓണ്‍ലൈനില്‍ പൂരിപ്പിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കല്‍; ജനങ്ങളുടെ പരാതികള്‍ ആത്മാര്‍ത്ഥമായി കേള്‍ക്കുകയും അതിനു പരിഹാരം കാണാനുമുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

മാറിയ ഇന്ത്യയില്‍ ആളുകള്‍ ഇപ്പോള്‍ അപമാനിതരായി ബാങ്കുകളില്‍ നിന്ന് മടങ്ങുന്നില്ല. മാറിയ ഇന്ത്യയില്‍ പാചക വാതകം ലഭ്യമാക്കാനും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനും ഗവണ്‍മെന്റ് വീട്ടിലേക്കു വരുന്നു.

പ്രതിദിനം 90 പൈസയും ഒരു രൂപയും പ്രീമിയത്തിന് പാവപ്പെട്ടവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സും സുരക്ഷാ ഇന്‍ഷുറന്‍സും നല്‍കുന്നു. ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കു കീഴില്‍ 2000 കോടി രൂപ ക്ലെയിമായി പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്തു.

ബജറ്റില്‍ നാം ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അതിലേക്കു വന്നു. രാജ്യത്തെ പത്ത് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് സ്‌കീമിനു കീഴില്‍ നാം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കി. അത് അര്‍ത്ഥമാക്കുന്നത് 45-50 കോടി ജനങ്ങളെന്നാണ്. ഒരു പാവപ്പെട്ട കുടുംബത്തിന് അഞ്ചു ലക്ഷം രൂപക്കു വരെ സൗജന്യ ചികില്‍സയ്ക്ക് നാം ഇന്‍ഷുറന്‍സ് നല്‍കി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യം കണക്കിലെടുക്കുന്ന അടുത്ത തലമുറ അടിസ്ഥാന സൗകര്യം ഇന്നിപ്പോള്‍ രാജ്യത്ത് വികസിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച്, വ്യത്യസ്ഥ ഘടകങ്ങള്‍ പരസ്പര പൂരകമായ ഒരു ഗതാഗത മേഖല നാം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

ദേശീയ പാതകളും റെയില്‍പ്പാതകളും വ്യോമ പാതകളും ജലപാതകളുമെല്ലാം ഒന്നു മറ്റൊന്നിന്റെ ആവശ്യത്തിനനുസരിച്ച് സംയോജിപ്പിക്കുന്നു.

ഭാരത്മാല പദ്ധതിക്കു കീഴില്‍ 53000 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതകള്‍ നിര്‍മിക്കാന്‍ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍ ഇടനാഴികള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നു. മെട്രോ റെയില്‍ രാജ്യത്തെ 11 വന്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. രാജ്യത്തിന്റെ തീരദേശ സമ്പദ്ഘടനയും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് സാഗര്‍മാല എന്ന പേരില്‍ ഒരു പദ്ധതി നാം നടപ്പിലാക്കുന്നുണ്ട്

.
മല്‍സ്യമേഖലയിലെ സഹോദരന്മാര്‍ക്കു വേണ്ടി നാം ഒരു നീല വിപ്ലവം ആരംഭിക്കുകയും ആധുനിക മീന്‍പിടുത്ത വള്ളങ്ങള്‍ വാങ്ങുന്നതിന് നാം അവരെ സഹായിക്കുകയും ചെയ്യുന്നു. രാജ്യത്തെ നൂറിലേറെ ജലപാതകള്‍ ഗവണ്‍മെന്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ തീരുമാനങ്ങള്‍ വൈകുന്നില്ല; വെല്ലുവിളികളോട് ഏറ്റുമുട്ടുന്നു. പദ്ധതികള്‍ ഉദ്ദേശിച്ച സമയത്തുതന്നെ പൂര്‍ത്തിയാകുന്നു. ഇത് ഇന്ത്യയുടെ മാറുന്ന തൊഴില്‍ സംസ്‌കാരത്തിന്റെ ഒരു ഉദാഹരണമാണ്. ഇത് ഒരു നവ ഇന്ത്യയുടെ ഉദാഹരണമാണ്.

വ്യക്തമായ ഉള്‍ക്കരുത്തോടെയും ശരിയായി രൂപീകരിച്ച നയത്തോടെയും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാജ്യത്തിന്റെ പണം ലാഭിക്കുന്നു. ജോലികള്‍ കാര്യക്ഷമമായി ചെയ്യുകയും കഴിയുന്നത്ര നന്നായി നിലവിലുള്ള സ്രോതസുകള്‍ വിനിയോഗിക്കുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പണം ലാഭിക്കുന്നു.

രാജ്യത്തിന്റെ വികസത്തിലും രാഷ്ട്ര നിര്‍മാണത്തിലും സുപ്രധാന പങ്കാളികളായി ഞാന്‍ നിങ്ങളെ പരിഗണിക്കുന്നു. ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് നിങ്ങളെടുത്ത ദൃഡ പ്രതിജ്ഞകളുടെ പ്രതിഫലനവും ഇന്ത്യയില്‍ കാണാനാകുന്നു.