പിഎം ഇന്ത്യ
ഒറാക്കിള് ഗ്ലോബല് സി.ഇ.ഒ സഫ്ര കാറ്റ്സ് ഇന്ന് (12 ഫെബ്രുവരി 2016) പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ സന്ദര്ശിച്ചു.
ബാംഗളൂര് ആസ്ഥാനമായി അത്യാധുനിക കാമ്പസ് സ്ഥാപിക്കാനുള്ള ഒറാക്കിളിന്റെ പദ്ധതിയും ഇന്ത്യയിലെ ഒരു ദശലക്ഷത്തിലേറെ വിദ്യാര്ത്ഥികള്ക്ക് ഒറാക്കിള് അക്കാദമി വഴി
കമ്പ്യൂട്ടര് സയന്സില് നൈപുണ്യം നല്കാനുള്ള പദ്ധതിയും കാറ്റ്സ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ ‘ഇന്ത്യയില് നിര്മ്മിക്കൂ’ പദ്ധതിക്ക് ശക്തിപകരാനും ഇന്ത്യയെ ലോകോത്തര നിലവാരമുള്ള നിര്മ്മാണകേന്ദ്രമാക്കിമാറ്റാനും തങ്ങളുടെ ശ്രമങ്ങള്ക്കാവുമെന്ന പ്രതീക്ഷ ഒറാക്കിള് പ്രകടിപ്പിച്ചു.
ഒറാക്കിളിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു