Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓപ്പറേഷൻ സിന്ദൂറിനിടെ സായുധ സേന പ്രകടിപ്പിച്ച വീര്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ അസാധാരണ വിജയം രാജ്യത്തെ ധീരരായ സൈനികരുടെ അസാമാന്യമായ വീര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രചോദനാത്മകമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ അജയ്യമായ ധൈര്യത്തിലും ഉറച്ച നിശ്ചയദാർഢ്യത്തിലും അചഞ്ചലമായ കടമാനിർവ്വഹണത്തിലും ഓരോ പൗരനും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി പങ്കുവെച്ച സംസ്കൃത സുഭാഷിതം:

 “उदीर्णमनसो योधा वाहनानि च भारत।
यस्यां भवन्ति सेनायां ध्रुवं तस्यां जयं वदेत्।। ”

# OperationSindoor 

പ്രചോദിതരും ധീരരും ഉയർന്ന മനോവീര്യവുമുള്ള സൈനികരും, അതോടൊപ്പം മികച്ച സൈനിക വിഭവങ്ങളുമുള്ള ഒരു സൈന്യം തീർച്ചയായും വിജയം കൈവരിക്കുമെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു;

“ऑपरेशन सिंदूर में भारत को मिली असाधारण विजय हमारे वीर सैनिकों के अद्भुत पराक्रम और देशभक्ति की प्रेरक मिसाल है। उनके अदम्य साहस, दृढ़ संकल्प और कर्तव्यनिष्ठा पर हर देशवासी को गर्व है।

उदीर्णमनसो योधा वाहनानि च भारत।

यस्यां भवन्ति सेनायां ध्रुवं तस्यां जयं वदेत्।।

#OperationSindoor”

***

NK