പിഎം ഇന്ത്യ
ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം പൂർത്തിയാക്കിയ വേളയിൽ സായുധ സേനയുടെ ധൈര്യത്തിനും കൃത്യതയ്ക്കും ദൃഢനിശ്ചയത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിവാദ്യം അർപ്പിച്ചു.
പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് സായുധ സേന ഉചിതമായ മറുപടി നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഉറച്ച പ്രതികരണത്തെയും ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന്റെ അചഞ്ചലമായ പ്രതിബദ്ധതയേയും ഓപ്പറേഷൻ സിന്ദൂർ പ്രതിഫലിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു.
സായുധ സേനകളുടെ പ്രൊഫഷണലിസം, തയ്യാറെടുപ്പ്, ഏകോപിത ശക്തി എന്നിവയെ ഓപ്പറേഷൻ എടുത്തുകാണിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഏകോപനം ഇത് ദൃശ്യമാക്കിയതായും, പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ പരിശ്രമം ദേശീയ സുരക്ഷയ്ക്ക് കൊണ്ടുവന്ന ശക്തിയെ അടിവരയിട്ടതായും അദ്ദേഹം പറഞ്ഞു.
ഭീകരതയെ പരാജയപ്പെടുത്താനും അത് പ്രാപ്തമാക്കുന്ന ആവാസവ്യവസ്ഥയെ നശിപ്പിക്കാനുമുള്ള ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീ മോദി ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ സായുധ സേനകൾ തങ്ങളുടെ വീര്യം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചവർക്ക് ഉറച്ച മറുപടി നൽകുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സായുധ സേനയ്ക്കും ഓപ്പറേഷൻ സിന്ദൂറിലെ അവരുടെ വിജയത്തിനും ആദരസൂചകമായി, എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഡിസ്പ്ലേ ചിത്രങ്ങൾ താൻ പങ്കുവെച്ച ചിത്രത്തിലേക്ക് മാറ്റാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“ഒരു വർഷം മുൻപ്, #OperationSindoor ൽ നമ്മുടെ സായുധ സേന സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് അവർ ഉചിതമായ മറുപടി നൽകി. മുഴുവൻ രാഷ്ട്രവും നമ്മുടെ സേനയെ അവരുടെ ധീരതയ്ക്ക് അഭിവാദ്യം ചെയ്യുന്നു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഉറച്ച പ്രതികരണത്തെയും ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും ഓപ്പറേഷൻ സിന്ദൂർ പ്രതിഫലിപ്പിച്ചു. നമ്മുടെ സായുധ സേനകളുടെ പ്രൊഫഷണലിസം, തയ്യാറെടുപ്പ്, ഏകോപിത ശക്തി എന്നിവ ഇത് എടുത്തുകാണിച്ചു. അതേസമയം, നമ്മുടെ സേനകൾക്കിടയിൽ വളർന്നുവരുന്ന ഏകോപനം ഇത് പ്രകടമാക്കുകയും പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ പരിശ്രമം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് കൊണ്ടുവന്ന ശക്തിയെ അടിവരയിടുകയും ചെയ്തു.
ഇന്ന്, ഒരു വർഷത്തിനുശേഷം, തീവ്രവാദത്തെ പരാജയപ്പെടുത്താനും അത് പ്രാപ്തമാക്കുന്ന ആവാസവ്യവസ്ഥയെ നശിപ്പിക്കാനുമുള്ള നമ്മുടെ ദൃഢനിശ്ചയത്തിൽ നാം എക്കാലത്തെയും പോലെ ഉറച്ചുനിൽക്കുന്നു.”
A year ago, our armed forces displayed unparalleled courage, precision and resolve during #OperationSindoor. They gave a fitting response to those who dared to attack innocent Indians at Pahalgam. The entire nation salutes our forces for their valour.
Operation Sindoor reflected…
— Narendra Modi (@narendramodi) May 7, 2026
“ഒരു വർഷം മുൻപ്, #OperationSindoor സമയത്ത്, നമ്മുടെ സായുധ സേന അവരുടെ വീര്യം പ്രകടിപ്പിക്കുകയും നമ്മുടെ ജനങ്ങളെ ആക്രമിച്ചവർക്ക് ഉറച്ച മറുപടി നൽകുകയും ചെയ്തു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സായുധ സേനയിൽ അഭിമാനിക്കുന്നു. #OperationSindoor സമയത്ത് നമ്മുടെ സേനയ്ക്കും അവർ നേടിയ വിജയത്തിനും ആദരസൂചകമായി, നമുക്ക് എല്ലാപേർക്കും എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ നമ്മുടെ ഡിസ്പ്ലേ ചിത്രങ്ങൾ താഴെ പങ്കുവെച്ച ചിത്രത്തിലേക്ക് മാറ്റാം.”
A year ago, during #OperationSindoor, our armed forces showcased their valour and gave a firm response to those who attacked our people. Every Indian is proud of our armed forces. As a mark of respect to our forces and their success during #OperationSindoor, let us all change our… pic.twitter.com/w4A3j1bGTw
— Narendra Modi (@narendramodi) May 7, 2026
***
NK