Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഔഷധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമിയുടെ ആവശ്യാധിഷ്ഠിത വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി


ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഇന്ത്യന്‍ ഡ്രഗ്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐഡിപിഎല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ്&ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ( ആര്‍ഡിപിഎല്‍), ബംഗാള്‍ കെമിക്കല്‍സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ബിസിപിഎല്‍) എന്നിവയുടെ വീട്ടാത്ത ബാധ്യതകള്‍ പരിഹരിക്കുന്നതിനു വേണ്ടി ഇവയുടെ മിച്ചഭൂമി ആവശ്യാനുസരണം വില്‍ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതുവഴി ദേശീയ സ്വത്തുക്കള്‍ രാഷ്ട്രത്തിന്റെ ഉത്തമ താല്‍പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തും.

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള മല്‍സരാധിഷ്ഠിത ലേലത്തിലൂടെയായിരിക്കും വില്‍പ്പന. വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് വീട്ടാനുള്ള ബാധ്യതകള്‍ പരിഹരിക്കുകയും ചെയ്യും. ഈ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വയം വിരമിക്കല്‍ (വിആര്‍എസ്), സ്വയം വേര്‍പിരിയല്‍( വിഎസ്എസ്) പദ്ധതികളും നടപ്പാക്കും.

ബാക്കിയുള്ള ഭൂമി നിക്ഷേപവും പൊതുസ്വത്തുക്കളും പരിപാലിക്കുന്ന വകുപ്പ് (ഡിഐപിഎഎം), പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് ( ഡിപിഇ) എന്നിവയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം പരിപാലിക്കും.

ബാധ്യതകള്‍ പരിഹരിച്ച ശേഷം ഐഡിപിഎല്‍, ആര്‍ഡിപിഎല്‍ എന്നിവ അടച്ചുപൂട്ടാന്‍ നടപടികളെടുക്കും.എച്ച്എഎല്‍,ബിസിപിഎല്‍ എന്നിവയുടെ തന്ത്രപ്രധാന വില്‍പ്പന സാധ്യത ആരായും. ഈ സ്ഥാപനങ്ങളുടെ ഭരണ വകുപ്പായ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിനായിരിക്കും തുടര്‍ നടപടികളുടെ ചുമതല.