Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഒരു തസ്തിക സൃഷ്ടിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി


കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ( കോർഡിനേഷൻ, കമ്മ്യൂണിക്കേഷൻ , ഇൻഫർമേഷൻ സിസ്റ്റം ) ഒരു തസ്തിക സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി . കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ( കോർഡിനേഷൻ, കമ്മ്യൂണിക്കേഷൻ , ഇൻഫർമേഷൻ സിസ്റ്റം ) ഒരു തസ്തിക സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി . ഒരു എസ് ടി എസ് ലെവൽ തസ്തിക നിർത്തലാക്കി പകരം പേ ലെവൽ – 17 ലെ ഒരു തസ്തിക സൃഷ്ടിക്കാനാണ് അനുമതി.

ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് വകുപ്പിൽ (ഐ എ & എ ഡി ) സംസ്ഥാന ഓഡിറ്റ്കൾ , ടെലികമ്യൂണിക്കേഷൻ ഓഡിറ്റുകൾ , വിവിധ ഇൻഫർമേഷൻ സിസ്റ്റംസ് സംരംഭങ്ങൾ എന്നിവയുടെ ഏകോപനമാണ് ഡെപ്യൂട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല.

.
ഈ തസ്തികയുടെ രൂപീകരണത്തിന് 21 ലക്ഷം രൂപ (ഏകദേശം ) വരും.