പിഎം ഇന്ത്യ
കംബോഡിയയിലും ലാവോസിലും മ്യാന്മറിലും വിയറ്റ്നാമിലും ഇന്ത്യയുടെ സാമ്പത്തിക സാന്നിധ്യം പ്രോല്‍സാഹിപ്പിക്കാന്‍ 500 കോടി രൂപയുടെ പദ്ധതിവികസന ഫണ്ട് രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.
വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഫണ്ട് എക്സിം ബാങ്കിലൂടെയാണു പ്രയോജനപ്പെടുത്തുക. വാണിജ്യ സെക്രട്ടറി ചെയര്‍മാനായുള്ള അന്തര്‍ മന്ത്രാലയ കമ്മിറ്റിയായിരിക്കും പദ്ധതിക്കു മേല്‍നോട്ടം വഹിക്കുക.