Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കദ്രി ഗോപാല്‍നാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുതിര്‍ന്ന കര്‍ണാടക സംഗീതജ്ഞന്‍ ശ്രീ. കദ്രി ഗോപാല്‍നാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ‘അസാമാന്യനായ കദ്രി ഗോപാല്‍നാഥ് മികവിന്റെ ദൃഷ്ടാന്തമാണ്. അസാധാരണമായ അധ്വാനശീലവും പ്രതിഭയും ഉണ്ടായിരുന്ന അദ്ദേഹം കര്‍ണാടക സംഗീതത്തിനു വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സംഗീതം ലോകത്താകമാനം പ്രശസ്തമാണ്. കദ്രി ഗോപാല്‍നാഥിന്റെ നിര്യാണം വ്യസനമുണ്ടാക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

**************