പിഎം ഇന്ത്യ
പ്രതിരോധവകുപ്പിനു കീഴിലുള്ള ഭൂമി, പരസ്പരം പങ്കുവെക്കുന്ന വാര്‍ത്താ വിനിമയ ടവറുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിനായി കമ്യൂണിക്കേഷന്‍ ഓപറേറ്റര്‍മാര്‍ക്ക് നല്‍കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ നയം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിന് വാര്‍ത്താവിനിമയ വകുപ്പ് പുറപ്പെടുവിച്ച നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിലെ അനുഭവസമ്പത്ത് അടിസ്ഥാനമാക്കിയാണ് ഭൂമി അനുവദിക്കുന്നത്.
സര്‍വീസ് ലൈസന്‍സികള്‍ക്കും വാര്‍ത്താവിനിമയ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും പരസ്പരം പങ്കുവെക്കുന്ന വാര്‍ത്താ വിനിമയ ടവറുകളും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി പാട്ടത്തിനു നല്‍കാനും പ്രതിരോധ മേഖലയിലും കന്റോണ്‍മെന്റുകളിലും അനുമതി നല്‍കുന്നതും പുതുക്കിയ നയത്തില്‍ ഉള്‍പ്പെടുന്നു.
ഇതുവഴി സൈനിക താവളങ്ങളിലെയും, സൈനിക സ്‌റ്റേഷനുകളിലെയും ആശയവിനിമയത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാവും.