Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കസ്റ്റംസ് വിഷയങ്ങളില്‍ സഹകരണത്തിനും പരസ്പര ഭരണസഹായത്തിനും ഇന്ത്യയും ജോര്‍ദാനും തമമില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പര ഭരണ സഹായത്തിനും ഇന്ത്യയും ജോര്‍ദാനും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിനും അതിന് സാധുത നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും. വ്യാപാരത്തിനു സൗകര്യമൊരുക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ ചരക്കുകളുടെ കാര്യക്ഷമായ ക്ലിയറിംഗിനും ഇതു സഹായകമാകും.

പശ്ചാത്തലം

ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതര്‍ തമ്മില്‍ വിവരങ്ങളും രഹസ്യവിവരങ്ങളും പങ്കുവയ്ക്കുന്നതിന് ഈ കരാര്‍ നിയമപരമായ ചട്ടക്കൂടു പ്രദാനംചെയ്യും. ഇതിലൂടെ കസ്റ്റംസ് നിയമങ്ങളുടെ ശരിയായ പ്രയോഗം, കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയലും അന്വേഷണവും, നിയമപരമായ വ്യാപാരത്തിന് സൗകര്യമൊരുക്കല്‍ എന്നിവ സാധ്യമാകും. രണ്ടു രാജ്യങ്ങളുടെയും കസ്റ്റംസ് ഭരണസംവിധാനങ്ങളുടെയും സമ്മതത്തോടെയാണ് കരട് കരാറിന് അന്തിമരൂപം നല്‍കിയത്. കരട് കരാര്‍ ഇന്ത്യന്‍ കസ്റ്റംസിന്റെ ആശങ്കകളും ആവശ്യങ്ങളും, പ്രത്യേകിച്ച് കസ്റ്റംസ് മൂല്യങ്ങളുടെ വിശ്വാസ്യമായ വിവരങ്ങളുടെ കൈമാറ്റം, താരിഫ് തരംതിരിവ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരത്തിന്റെ ഉത്ഭവം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.