പിഎം ഇന്ത്യ
കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കാനും പരസ്പരം സഹായിക്കാനും ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
കസ്റ്റംസ് സംബന്ധിച്ച കുറ്റങ്ങള്‍ തടയാനും ഇത്തരം കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാനും വിശ്വസനീയവും വേഗമേറിയതും ചെലവു കുറഞ്ഞതുമായ അറിവും സംവിധാനവും ലഭ്യമാക്കുന്നതിനു കരാര്‍ സഹായകമാകും.