Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാദര്‍ ഖാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കാദര്‍ ഖാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കാദര്‍ ഖാന്‍ജി അത്ഭുതകരമായ നടന വൈഭവം കൊണ്ട് തിരശ്ശീലയെ പ്രകാശിപ്പിക്കുകയും, തനതായ നര്‍മ്മബോധം കൊണ്ട് അതിനെ ലളിതമാക്കുകയും ചെയ്തു. അദ്ദേഹം ഒരു പ്രഗല്‍ഭനായ തിരക്കഥാകൃത്തും ഓര്‍മ്മിക്കപ്പെടുന്ന നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആശ്രിതര്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു”. -പ്രധാനമന്ത്രി പറഞ്ഞു

***