പിഎം ഇന്ത്യ
കാനഡയിലെ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കത്തയച്ചു. ട്രൂഡോയുടെ തെളിവാര്‍ന്ന ദര്‍ശനവും നേതൃത്വത്തിലെ യുവത്വവും ഊര്‍ജ്ജവും നാട്ടിലും വിദേശത്തും കാനഡയുടെ വിജയം നിലനിര്‍ത്തുമെന്നും ശക്തിപ്പെടുത്തുമെന്നും സംശയമില്ലെന്ന് കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നിരവധി ആഗോള വെല്ലുവിളികളുടെ ഈ സമയത്ത് ഈ നേതൃത്വം ലോകത്തിന് തന്നെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാനേഡിയന്‍ സന്ദര്‍ശനത്തിനിടെ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.