പിഎം ഇന്ത്യ
കാര്യക്ഷമതാ സാക്ഷ്യപത്രം പരസ്പരം അംഗീകരിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി (യു.എ.ഇ) ഇന്ത്യ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
സമുദ്രസംബന്ധമായ വിദ്യാഭ്യാസവും പരിശീലനവും, കാര്യക്ഷമതാ സാക്ഷ്യപത്രങ്ങള്‍, പരസ്യങ്ങള്‍, നാവികര്‍ക്ക് മെഡിക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നത്, നാവികര്‍ക്ക് പരിശീലനം നല്‍കുന്നതിന് മറ്റു രാജ്യങ്ങളുമായി സഹകരിക്കുന്നത് എിവയ്‌ക്കെല്ലാം അംഗീകാരം നല്‍കുന്നതിന് ഈ ധാരണാപത്രം സഹായിക്കും.
നാവികരുടെ വിദ്യാഭ്യാസം, പരിശീലനം, വിശകലനം എന്നിവയ്ക്കായി സ്റ്റാന്റേര്‍ഡ്‌സ് ഓഫ് ട്രെയിനിംഗ്, സര്‍ട്ടിഫിക്കേഷന്‍ ആന്റ് വാച്ച്കീപ്പിംഗ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഈ ധാരണാപത്രം സഹായിക്കും.