Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തെയും 103 നാനോ ഉപഗ്രഹങ്ങളെയും വിജയകരമായി വിക്ഷേപിച്ച പി.എസ്.എല്‍.വി. സി-37 ദൗത്യത്തിന് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ. യെ അഭിനന്ദിച്ചു


പി.എസ്.എല്‍.വി. സി-37 ഉപയോഗിച്ച് കാര്‍ട്ടോസാറ്റ് ഉപഗ്രഹവും ഒപ്പം 103 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

”ഐ.എസ്.ആര്‍.ഒ. യുടെ ഈ സവിശേഷമായ സാഹസിക കൃത്യം നമ്മുടെ ശാസ്ത്ര സമൂഹത്തിനും രാജ്യത്തിനും മറ്റൊരു അഭിമാന മുഹൂര്‍ത്തമാണ്. നമ്മുടെ ശാസ്ത്രജ്ഞരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.

ഇന്നത്തെ അസാധാരണമായ വിജയത്തിന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയെയും മുഴുവന്‍ ശാസ്ത്ര സംഘത്തെയും അഭിനന്ദിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.