Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യാ – പോര്‍ച്ചുഗല്‍ സഹകരണം


ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ശാസ്ത്ര – സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം, സസ്യങ്ങളുടെയും സസ്യോല്‍പ്പനങ്ങളുടെയും വ്യാപാരം, പരിശീലന പരിപാടികള്‍, വിദഗ്ധരുടെ പരസ്പര സന്ദര്‍ശനം തുടങ്ങിയവ കരാറില്‍ ഉള്‍പ്പെടും. ധാരണാപത്രത്തിന്റെ നടത്തിപ്പിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിക്കും. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും ഈ ഗ്രൂപ്പ് രൂപം നല്‍കും.

5 വര്‍ഷമാണ് കരാറിന്റെ കാലാവധി. ഇരു കക്ഷികളിലാരും കാലാവധി അവസാനിക്കുന്നതിന് 6 മാസം മുന്‍പ് നോട്ടീസ് നല്‍കിയില്ലെങ്കില്‍ സ്വാഭാവികമായി അടുത്ത 5 വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ കാലാവധി നീളും.