Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യ – കെനിയ ഉഭയകക്ഷി സഹകരണം


കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യയും കെനിയയും തമ്മില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള ധാരണാ പത്രത്തില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

കാര്‍ഷിക ഗവേഷണം, മൃഗ സംരക്ഷണം, ക്ഷീരവികസനം, കോഴി വളര്‍ത്തല്‍, ഫിഷറീസ്, പുഷ്പകൃഷി, പ്രകൃതി വിഭവം കൈകാര്യം ചെയ്യല്‍, വിളവെടുപ്പിന് ശേഷമുള്ള പ്രക്രിയകളുടെ നടത്തിപ്പ്, വിപണനം, മണ്ണ് സംരക്ഷണം, ജലവിനിയോഗം, ജലസേചന കൃഷി സംവിധാനങ്ങളുടെ വികസനം, സംയോജിത നീര്‍ത്തട വികസനം, സംയോജിത കീട നിയന്ത്രണം, കാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രവല്‍ക്കരണം, കൃഷി രീതികളിലെ ശുചിത്വം തുടങ്ങിയവ ധാരണാപത്രത്തിലുള്‍പ്പെടും.

ധാരണാപത്രത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും പ്രതിനിധികളടങ്ങുന്ന സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിക്കും. കരാറിന്റെ കാലാവധി 5 വര്‍ഷമായിരിക്കും. കാലാവധി തീരുന്നതിന് മുമ്പ് ഇരു കക്ഷികളിലാരെങ്കിലും 6 മാസത്തെ മുന്‍കൂര്‍ നോട്ടീസിലൂടെ ആവശ്യപ്പെടാത്ത പക്ഷം 5 വര്‍ഷത്തേയ്ക്ക് കൂടി കാലാവധി സ്വാഭാവികമായി ദീര്‍ഘിക്കും.