Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇന്ത്യാ -യു.എ.ഇ. സഹകരണ


കാര്‍ഷിക, അനുബന്ധ മേഖലകളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഐക്യ അറബ് എമിറേറ്റ്‌സും (യു.എ.ഇ.) യും തമ്മില്‍ ധരണാപത്രം ഒപ്പുവയ്ക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹായകരമാകുന്ന തരത്തിലാണ് ധാരണാപത്രത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഇരു രാജ്യങ്ങളിലെയും മികച്ച കൃഷി രീതികള്‍ പരിപോഷിപ്പിക്കുന്നതിനും, കൂടുതല്‍ കാര്‍ഷിക ഉല്‍പ്പാദനം ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ആഗോള വിപണി ലഭ്യത സാധ്യമാക്കുന്നതിനും ധാരണാപത്രം വിഭാവനം ചെയ്യുന്നു. കാര്‍ഷിക സാങ്കേതിക വിദ്യയിലെ സഹകരണം ഉല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധപ്പിക്കുന്നതിനുള്ള നൂതന സങ്കേതങ്ങള്‍ക്ക് വഴിയൊരുക്കുകയും അതുവഴി ഭക്ഷ്യ സുരക്ഷിതത്വം ശക്തിപ്പെടുത്തുകയും ചെയ്യും.

*********************************