Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ഷിക, അനുബന്ധ മേഖലകളില്‍ ഇന്ത്യ – പോളണ്ട് സഹകരണം


കാര്‍ഷിക, അനുബന്ധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയും പോളണ്ടും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

കാര്‍ഷികമേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വിളകളുടെ ആരോഗ്യസംബന്ധമായ അവസ്ഥ (ഫൈറ്റോ സാനിറ്ററി കണ്ടീഷന്‍), ഹാനികരമായ ജീവികളും മൃഗങ്ങളും ഉണ്ടാക്കുന്ന രോഗങ്ങളുടെ ഭീഷണി എന്നിവ പരസ്പരം പങ്കുവെക്കുന്നത് കരാറിന് കീഴില്‍ വരും. കൃഷി, കാര്‍ഷിക ഭക്ഷ്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട മേളകള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതും കാര്‍ഷിക ഭക്ഷ്യവസ്തുക്കളുടെ വ്യാപാരമടക്കം സംയുക്ത സാമ്പത്തിക സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതും വികസിപ്പിക്കുന്നതും ഈ കരാറിന് കീഴില്‍ വരും.

ഇരുരാജ്യങ്ങളിലുംനിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സംയുക്ത പ്രവര്‍ത്തക സംഘത്തിന് രൂപം നല്‍കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. സഹകരണത്തിനുള്ള പദ്ധതികള്‍ തയാറാക്കുകയും കരാര്‍ നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക ഈ സംയുക്ത പ്രവര്‍ത്തക സംഘമായിരിക്കും.