Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന് പ്രധാനമന്ത്രി ഹെരാത്ത് പോഷ്തേ ആശംസകൾ നേർന്നു


കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പുണ്യോത്സവമായ ഹെരാത്ത് പോഷ്തേ പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

“ഈ പുണ്യവേളയിൽ, എല്ലാവരുടെയും ജീവിതത്തിൽ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇത് വിജയത്തിന്റെ പുതിയ പാതകൾ തുറക്കട്ടെ എന്നും ഓരോ വീടിനെയും സന്തോഷവും സംതൃപ്തിയും കൊണ്ട് നിറയ്ക്കട്ടെ എന്നും ആശംസിക്കുന്നു,”  ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“ഹെരാത്ത് പോഷ്തേ!

നമ്മുടെ കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുണ്യോത്സവം

ഈ പുണ്യവേളയിൽ, എല്ലാവരുടെയും ജീവിതത്തിൽ ക്ഷേമവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇത് വിജയത്തിന്റെ പുതിയ വഴികൾ തുറക്കുകയും എല്ലാ വീടുകളിലും സന്തോഷവും സംതൃപ്തിയും നിറയ്ക്കുകയും ചെയ്യട്ടെ.”

 

-SK-