Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കിര്‍ഗിസ് പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


കിര്‍ഗിസ് പ്രസിഡന്റ് ശ്രീ. സുരോണ്‍ബേ ഷരിപ്പോവിച്ച് ജീന്‍ബെക്കോ ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഷാങ്ഹായ് സഹകരണ സംഘടനയുടെ നിലവിലെ അധ്യക്ഷനായ കിര്‍ഗിസ്ഥാന്‍ മധ്യേഷ്യയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ്. പ്രസിഡന്റ് ജീന്‍ബെക്കോ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഊഷ്മളമായി അഭിനന്ദിച്ചു. അടുത്ത മാസം 13 മുതല്‍ 15 വരെ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ഉഭയകക്ഷി സന്ദര്‍ശനത്തിനുമായി ശ്രീ. നരേന്ദ്ര മോദിയ്ക്കുള്ള ക്ഷണം അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്ത്യയ്ക്കും കിര്‍ഗിസ്ഥാനുമിടയ്ക്കുള്ള ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങളെ അനുസ്മരിച്ചുകൊണ്ട് ഉഭയകക്ഷി സഹകരണം വര്‍ഷങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിധ്യത്തിന് അദ്ദേഹം പ്രസിഡന്റ് ജീന്‍ബെക്കോവിനെ നന്ദി അറിയിച്ചു. കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണത്തിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി താന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണെന്നും വ്യക്തമാക്കി.