പിഎം ഇന്ത്യ
ജി.എസ്.ടി കൗൺസിൽ അംഗീകരിച്ച പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ചരക്ക് സേവന നികുതി സമ്പ്രദായത്തെ കൂടുതൽ ലളിതവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ശുപാർശകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അറസ്റ്റ് വ്യവസ്ഥകൾ ഒഴിവാക്കൽ, കുറ്റകൃത്യങ്ങളുടെ പരിധി കുറയ്ക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൗൺസിലിന്റെ ശുപാർശകൾ നികുതിദായകരിലും വ്യവസായ മേഖലയിലും ഗുണാത്മക സ്വാധീനം ചെലുത്തുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
ജി.എസ്.ടി കൗൺസിൽ അംഗീകരിച്ച പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു.
അറസ്റ്റ് വ്യവസ്ഥകൾ ഒഴിവാക്കൽ, കുറ്റകൃത്യങ്ങളുടെ പരിധി കുറയ്ക്കൽ, കൂടുതൽ ലളിതമായ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച കൗൺസിലിന്റെ ശുപാർശകൾ വളരെ മികച്ച സ്വാധീനം ചെലുത്തും.
ലക്ഷ്യം വ്യക്തമാണ്:
വേഗത്തിലുള്ള തീരുമാനങ്ങൾ.
കുറഞ്ഞ നിയമാനുവർത്തന ചെലവുകൾ.
ഓട്ടോമേറ്റഡ് റീഫണ്ടുകൾ.
വിശ്വാസത്തിലധിഷ്ഠിതമായ ഭരണനിർവഹണം.
ജിഎസ്ടിയെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനസൗഹൃദവുമാക്കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.
I welcome the new round of GST reforms approved by the GST Council.
The Council’s recommendations on removal of arrest provisions, greater decriminalisation and simpler procedures will have a very positive impact.
The focus is clear:
Faster decisions.
Lower compliance costs.
Automated refunds.
Trust-based administration.
These are in line with our constant efforts to make GST more efficient, transparent and citizen-friendly.
— Narendra Modi (@narendramodi) October 8, 2026
***
SK
I welcome the new round of GST reforms approved by the GST Council. The Council’s recommendations on removal of arrest provisions, greater decriminalisation and simpler procedures will have a very positive impact. The focus is clear: Faster decisions. Lower compliance costs. Automated refunds. Trust-based administration. These are in line with our constant efforts to make GST more efficient, transparent and citizen-friendly.
— Narendra Modi (@narendramodi) October 8, 2026