പിഎം ഇന്ത്യ
നമസ്‌കാരം!
ബജറ്റിനുശേഷം, ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിൽ നിങ്ങളുടെ സാന്നിധ്യം വളരെ പ്രധാനമാണ്. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് എല്ലാവർക്കും നന്ദി. ഈ വർഷത്തെ ബജറ്റ് നമ്മുടെ ഗവണ്മെൻ്റിൻ്റെ മൂന്നാം ടേമിലെ ആദ്യത്തെ പൂർണ്ണ ബജറ്റായിരുന്നു. ഈ ബജറ്റ് നമ്മുടെ നയങ്ങളിൽ തുടർച്ച കാണിക്കുക മാത്രമല്ല, വികസിത ഇന്ത്യ എന്ന ദർശനത്തിൽ ഒരു പുതിയ വികാസം കാണിക്കുകയും ചെയ്യുന്നു. ബജറ്റിന് മുമ്പ് നിങ്ങൾ എല്ലാ പങ്കാളികളും നൽകിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ബജറ്റ് തയ്യാറാക്കുമ്പോൾ വളരെ ഉപയോഗപ്രദമായിരുന്നു. ഇപ്പോൾ ഈ ബജറ്റ് കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ, മികച്ചതും വേഗത്തിലുള്ളതുമായ ഫലം നേടുന്നതിൽ, എല്ലാ തീരുമാനങ്ങളും നയങ്ങളും ഫലപ്രദമാക്കുന്നതിൽ, നിങ്ങളുടെ പങ്ക് കൂടുതൽ വർദ്ധിച്ചു.
സുഹൃത്തുക്കളേ,
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം വളരെ വ്യക്തമാണ്. കർഷകർ സമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാമെല്ലാവരും ഒരുമിച്ച് ഏർപ്പെട്ടിരിക്കുന്നു. ഒരു കർഷകനെയും പിന്നിലാക്കരുതെന്നും ഓരോ കർഷകനെയും മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കണമെന്നും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. കൃഷിയെ വികസനത്തിന്റെ ആദ്യ എഞ്ചിനായി കണക്കാക്കി നമ്മുടെ അന്നദാതാക്കൾക്ക് അഭിമാനത്തിന്റെ ഒരു സ്ഥാനം ഞങ്ങൾ നൽകിയിട്ടുണ്ട്. രണ്ട് പ്രധാന ലക്ഷ്യങ്ങളിലേക്ക് ഞങ്ങൾ ഒരുമിച്ച് നീങ്ങുകയാണ്, ഒന്ന് – കാർഷിക മേഖലയുടെ വികസനം, രണ്ടാമത്തേത് – നമ്മുടെ ഗ്രാമങ്ങളുടെ അഭിവൃദ്ധി.
സുഹൃത്തുക്കളേ,
പ്രധാനമന്ത്രി കിസാൻ നിധി യോജന 6 വർഷം മുമ്പാണ് നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം ഇതുവരെ കർഷകർക്ക് ഏകദേശം 4 ലക്ഷം കോടി രൂപ ലഭിച്ചു. ഈ തുക ഏകദേശം 11 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രതിവർഷം 6000 രൂപയുടെ ഈ സാമ്പത്തിക സഹായത്തിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നു. കർഷക കേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ അടിസ്ഥാന സൗകര്യം ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, അതുവഴി ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ രാജ്യത്തുടനീളമുള്ള കർഷകരിലേക്ക് എത്തിക്കാനാകും. അതായത്, ഒരു ഇടനിലക്കാരനും ഇതിൽ പ്രവേശിക്കാനോ ചോർത്താനോ ഇടമില്ല, ഒരു നിശ്ചിത ആനുകൂല്യം ഇത് ഉറപ്പ് നൽകുന്നു. നിങ്ങളെപ്പോലുള്ള വിദഗ്ധരും ദീർഘവീക്ഷണമുള്ളവരും സഹകരിച്ചാൽ, പദ്ധതി എത്രയും വേഗം വിജയിക്കുകയും മികച്ച ഫലങ്ങൾ നൽകുകയും ചെയ്യും എന്നതിന്റെ ഒരു ഉദാഹരണമാണിത്. നിങ്ങളുടെ സംഭാവനയോടെ, ഏതൊരു പദ്ധതിയും പൂർണ്ണ ശക്തിയോടെയും സുതാര്യതയോടെയും നടപ്പിലാക്കാൻ കഴിയും. ഇതിൽ നിങ്ങളുടെ യോജിച്ച പ്രവർത്തനത്തെയും നിങ്ങളുടെ സജീവ സഹകരണത്തെയും ഞാൻ എപ്പോഴും അഭിനന്ദിക്കുന്നു. ഈ വർഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ഇപ്പോൾ ആവശ്യമാണ്. ഇതിലും മുമ്പത്തെപ്പോലെ നിങ്ങളുടെ സഹകരണം ഞങ്ങൾക്ക് ലഭിക്കും, എന്നാൽ എല്ലാ മേഖലയിലും കൂടുതൽ സഹകരണവും കൂടുതൽ സമഗ്രമായ സഹകരണവും ഞങ്ങൾക്ക് ലഭിക്കണം.
സുഹൃത്തുക്കളേ,
ഇപ്പോൾ നിങ്ങൾക്കറിയാവുന്നതുപോലെ, ഇന്ന് ഇന്ത്യയുടെ കാർഷിക ഉൽപ്പാദനം റെക്കോർഡ് തലത്തിലാണ്. 10-11 വർഷങ്ങൾക്ക് മുമ്പ് ഏകദേശം 265 ദശലക്ഷം ടണ്ണായിരുന്ന കാർഷിക ഉൽപ്പാദനം ഇപ്പോൾ 330 ദശലക്ഷം ടണ്ണിലധികം വർദ്ധിച്ചു. അതുപോലെ, പൂന്തോട്ടപരിപാലനവുമായി ബന്ധപ്പെട്ട ഉൽപ്പാദനം 350 ദശലക്ഷം ടണ്ണിലധികം വർദ്ധിച്ചു. നമ്മുടെ ഗവൺമെന്റിന്റെ വിത്ത്-വിപണി സമീപനത്തിന്റെ ഫലമാണിത്. കാർഷിക പരിഷ്കാരങ്ങൾ, കർഷകരുടെ ശാക്തീകരണം, ശക്തമായ മൂല്യ ശൃംഖല എന്നിവ ഇത് സാധ്യമാക്കി. ഇപ്പോൾ രാജ്യത്തിന്റെ കാർഷിക സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മൾ കൂടുതൽ വലിയ ലക്ഷ്യങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്. ഈ ദിശയിൽ, ബജറ്റിൽ പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന ഞങ്ങൾ പ്രഖ്യാപിച്ചു, ഇത് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. ഇതിന് കീഴിൽ, രാജ്യത്തെ ഏറ്റവും കുറഞ്ഞ കാർഷിക ഉൽപ്പാദനക്ഷമതയുള്ള 100 ജില്ലകളുടെ വികസനത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസനത്തിന്റെ നിരവധി പാരാമീറ്ററുകളിൽ ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ ഫലങ്ങൾ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. സഹകരണം, ഭരണം, ആരോഗ്യകരമായ മത്സരം, സംയോജനം എന്നിവയുടെ ധാരാളം നേട്ടങ്ങൾ ഈ ജില്ലകൾക്ക് ലഭിക്കുന്നു. ഈ 100 ജില്ലകളിലും പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഈ ജില്ലകളിൽ നിന്ന് ലഭിച്ച ഫലങ്ങൾ
മനസ്സിലാക്കാനും അവയിൽ നിന്ന് പഠിക്കാനും നിങ്ങളെല്ലാവരും തയ്യാറാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് ഈ 100 ജില്ലകളിലെയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.
സുഹൃത്തുക്കളേ,
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞങ്ങളുടെ ശ്രമങ്ങൾ കാരണം, രാജ്യത്ത് പയർവർഗ്ഗങ്ങളുടെ ഉല്പാദനം വർദ്ധിച്ചു, ഇതിനായി ഞാൻ കർഷകരെയും അഭിനന്ദിക്കുന്നു. പക്ഷേ, ഇപ്പോഴും ഞങ്ങളുടെ ആഭ്യന്തര ഉപഭോഗത്തിന്റെ 20 ശതമാനം വിദേശ രാജ്യങ്ങളെ, ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതായത്, നാം പയർവർഗ്ഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കണം. പയറിലും ചെറുപയറിലും നാം സ്വയംപര്യാപ്തത കൈവരിച്ചു. എന്നാൽ തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നാം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കണം. പയർവർഗ്ഗങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാൻ, മെച്ചപ്പെട്ട വിത്തുകളുടെ വിതരണം നിലനിർത്തുകയും ഹൈബ്രിഡ് ഇനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി, കാലാവസ്ഥാ വ്യതിയാനം, വിപണി അനിശ്ചിതത്വം, വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നിങ്ങൾ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകത്തിൽ, ഐസിഎആർ പ്രജനന പരിപാടിയിൽ ആധുനിക ഉപകരണങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചു. ഇത് 2014 നും 2024 നും ഇടയിൽ ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, കാലിത്തീറ്റ, കരിമ്പ് എന്നിവയുൾപ്പെടെ വിവിധ വിളകളിലായി 2900-ലധികം പുതിയ ഇനങ്ങൾ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. നമ്മുടെ രാജ്യത്തെ കർഷകർക്ക് താങ്ങാവുന്ന വിലയിൽ ഈ പുതിയ ഇനങ്ങൾ ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. കാലാവസ്ഥയുടെ ഏറ്റക്കുറച്ചിലുകൾ കർഷകരുടെ വിളവിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇത്തവണ ബജറ്റിൽ, ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായുള്ള ഒരു ദേശീയ ദൗത്യം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സ്വകാര്യ മേഖലയിലെ ആളുകളോട് ഈ വിത്തുകളുടെ വ്യാപനത്തിൽ തീർച്ചയായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ പ്രത്യേകിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഈ വിത്തുകൾ ചെറുകിട കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവരെ വിത്ത് ശൃംഖലയുടെ ഭാഗമാക്കേണ്ടതുണ്ട്, അത് എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ജോലിയാണ്.
സുഹൃത്തുക്കളേ,
ഇന്ന് ആളുകൾ പോഷകാഹാരത്തെക്കുറിച്ച് വളരെ ബോധവാന്മാരാണെന്ന് നിങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ. അതിനാൽ, ഹോർട്ടികൾച്ചർ, പാൽ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ഈ മേഖലകളിൽ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ നടപ്പിലാക്കുന്നുണ്ട്. ബിഹാറിൽ മഖാന ബോർഡ് രൂപീകരിക്കുന്നതും പ്രഖ്യാപിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന പോഷകാഹാരങ്ങൾ വ്യാപിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താൻ ഞാൻ എല്ലാ പങ്കാളികളോടും അഭ്യർത്ഥിക്കുന്നു. അത്തരം പോഷകാഹാരങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഗോള വിപണിയിലും എത്തണം.
സുഹൃത്തുക്കളേ,
2019 ൽ നമ്മൾ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന ആരംഭിച്ചു. ഈ മേഖലയുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു ഇത്. മത്സ്യബന്ധന മേഖലയിലെ ഉൽപാദനം, ഉൽപ്പാദനക്ഷമത, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിച്ചു. കഴിഞ്ഞ വർഷങ്ങളിൽ, നിരവധി പദ്ധതികളിലൂടെ ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിച്ചിരുന്നു, അതിന്റെ ഫലങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഇന്ന് മത്സ്യ ഉൽപാദനം ഇരട്ടിയായി, നമ്മുടെ കയറ്റുമതിയും ഇരട്ടിയായി. ഇന്ത്യൻ പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നും തുറന്ന കടലിൽ നിന്നുമുള്ള സുസ്ഥിര മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഇതിനായി ഒരു കർമ്മ പദ്ധതി തയ്യാറാക്കും. ഈ മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളെക്കുറിച്ച് നിങ്ങൾ എല്ലാവരും ചിന്തിക്കുകയും എത്രയും വേഗം അവയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതോടൊപ്പം, നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സമ്പന്നമാക്കാൻ ഞങ്ങളുടെ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് കീഴിൽ, കോടിക്കണക്കിന് ദരിദ്രർക്ക് വീടുകൾ നൽകുന്നു, സ്വത്ത് ഉടമകൾക്ക് സ്വാമിത്വ യോജനയിലൂടെ ‘അവകാശ രേഖ’ ലഭിച്ചു. സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക ശക്തി ഞങ്ങൾ വർദ്ധിപ്പിച്ചു, അവർക്ക് സഹായം വർദ്ധിപ്പിച്ചു. ചെറുകിട കർഷകരും ബിസിനസുകാരും പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ നിന്ന് പ്രയോജനം നേടി. 3 കോടി ലഖ്പതി ദീദികളെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ശ്രമങ്ങൾ കാരണം, 1.25 കോടിയിലധികം സഹോദരിമാർ ലഖ്പതി ദീദികളായി. ഈ ബജറ്റിൽ ഗ്രാമീണ അഭിവൃദ്ധിയും വികസന പരിപാടികളും പ്രഖ്യാപിച്ചത് നിരവധി പുതിയ തൊഴിലവസരങ്ങളുടെ സാധ്യത സൃഷ്ടിച്ചു. നൈപുണ്യ വികസനത്തിലും സാങ്കേതികവിദ്യയിലും നിക്ഷേപം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. നിലവിലുള്ള പദ്ധതികൾ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് നിങ്ങൾ എല്ലാവരും ഈ വിഷയങ്ങൾ ചർച്ച ചെയ്യണം. ഈ ദിശയിലുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും സംഭാവനകളും തീർച്ചയായും നല്ല ഫലങ്ങൾ നൽകും. നമ്മുടെ എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ മാത്രമേ ഗ്രാമങ്ങൾ ശാക്തീകരിക്കപ്പെടുകയുള്ളൂ, ഗ്രാമീണ കുടുംബങ്ങൾ ശാക്തീകരിക്കപ്പെടുകയുള്ളൂ. ബജറ്റ് എത്രയും വേഗം, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ചായിരിക്കും ഈ വെബിനാർ എന്ന് എനിക്ക് ഉറപ്പുണ്ട്, അതും നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടും നിർദ്ദേശങ്ങളോടും കൂടി. ഇനി ഈ വെബിനാറിൽ ഒരു പുതിയ ബജറ്റ് തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഉണ്ടാകരുത്. ഇപ്പോൾ ഈ ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്, ഇപ്പോൾ ഈ പദ്ധതി വന്നിരിക്കുന്നു. ഇപ്പോൾ നമ്മുടെ മുഴുവൻ ശ്രദ്ധയും പ്രവർത്തനത്തിലായിരിക്കണം. പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്, പോരായ്മകൾ എന്തൊക്കെയാണ്, എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങൾ ആവശ്യമാണ്, നമ്മൾ അതിൽ ശ്രദ്ധിക്കണം. അപ്പോൾ മാത്രമേ ഈ വെബിനാർ ഫലപ്രദമാകൂ. അല്ലെങ്കിൽ, ഒരു വർഷത്തിനുശേഷം വരാൻ പോകുന്ന ബജറ്റിനെക്കുറിച്ച് ഇന്ന് നമ്മൾ ചർച്ച ചെയ്താൽ, ഇപ്പോൾ സംഭവിച്ചതിന്റെ പ്രയോജനം നമുക്ക് ലഭിക്കില്ല. അതുകൊണ്ടാണ് നിലവിൽ വന്നിട്ടുള്ള ബജറ്റ് ഉപയോഗിച്ച്, ഒരു വർഷത്തിനുള്ളിൽ നമ്മൾ ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നത്, അതിൽ, ഗവണ്മെൻ്റ് മാത്രമല്ല, ഈ മേഖലയിലെ എല്ലാ പങ്കാളികളും ഒരു ദിശയിലേക്ക്, ഒരു അഭിപ്രായത്തോടെ, ഒരു ലക്ഷ്യത്തോടെ നീങ്ങണം. ഈ ഒരു പ്രതീക്ഷയോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ നന്ദി പറയുന്നു.
This year's Union Budget aims to make the agriculture sector more resilient and prosperous. Addressing a webinar on 'Agriculture and Rural Prosperity.' https://t.co/5ounXdOelZ
— Narendra Modi (@narendramodi) March 1, 2025
विकसित भारत के लक्ष्य की ओर बढ़ रहे भारत के संकल्प बहुत स्पष्ट हैं।
— PMO India (@PMOIndia) March 1, 2025
हम सभी मिलकर एक ऐसे भारत के निर्माण में जुटे हैं, जहां किसान समृद्ध हो, सशक्त हो: PM @narendramodi
हमने कृषि को विकास का पहला इंजन मानते हुए अपने अन्नदाताओं को गौरवपूर्ण स्थान दिया है।
— PMO India (@PMOIndia) March 1, 2025
हम दो बड़े लक्ष्यों की ओर एक साथ बढ़ रहे हैं - पहला, कृषि सेक्टर का विकास और दूसरा, हमारे गांवों की समृद्धि: PM @narendramodi
हमने बजट में 'पीएम धन धान्य कृषि योजना' का ऐलान किया है।
— PMO India (@PMOIndia) March 1, 2025
इसके तहत देश के 100 सबसे कम कृषि उत्पादकता वाले जिले... low productivity वाले जिलों के विकास पर फोकस किया जाएगा: PM @narendramodi
हमने बजट में 'पीएम धन धान्य कृषि योजना' का ऐलान किया है।
— PMO India (@PMOIndia) March 1, 2025
इसके तहत देश के 100 सबसे कम कृषि उत्पादकता वाले जिले... low productivity वाले जिलों के विकास पर फोकस किया जाएगा: PM @narendramodi
हमारी सरकार ग्रामीण अर्थव्यवस्था को समृद्ध बनाने के लिए प्रतिबद्ध है।
— PMO India (@PMOIndia) March 1, 2025
पीएम आवास योजना-ग्रामीण के तहत करोड़ों गरीबों को घर दिया जा रहा है, स्वामित्व योजना से संपत्ति मालिकों को ‘Record of Rights’ मिला है: PM @narendramodi